മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് മാസം മുമ്പ് തന്നെ പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണം ആരംഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പല തവണ ബാബ സിദ്ദിഖിയുടെ വീട്ടില്‍ പ്രതികള്‍ എത്തി. ആയുധങ്ങളൊന്നുമില്ലാതെയായിരുന്നു എത്തിയത്. പൂനെയിലാണ് കൊലപാതക
മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലയാളികളില്‍ ഒരാളായ ശിവ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. യാര്‍ തേരാ ഗ്യാങ്സ്റ്റര്‍ ഹായ് ജാനി (നിങ്ങളുടെ സുഹൃത്ത് ഒരു ഗുണ്ടാസംഘത്തിലേതാണ്) എന്ന അടിക്കുറിപ്പോടെ മൂന്ന് മാസം മുമ്പാണ് ശിവ് കുമാര്‍ തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ ശിവ് കുമാര്‍ പങ്കുവെച്ച മറ്റ് ഫോട്ടോകളും
നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും, തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്. കാനഡയുടെ മണ്ണില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നാണ് ട്രൂഡോ പറയുന്നത്. കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും
ജയ്പൂർ: ഡല്‍ഹിയില്‍ നിന്ന് കാണാതായ വാഹനങ്ങള്‍ ജയ്പൂരില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍. ക്ഷമാപണക്കുറിപ്പും മോഷ്ടാക്കളുടേതായി കാറില്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ നമ്പറടങ്ങുന്ന കുറിപ്പ് ഗ്ലാസിനുമുകളില്‍ ഒട്ടിച്ചുവെച്ചിരിക്കുകയാണ് മോഷ്ടാക്കൾ. ഐ ലവ് ഇന്ത്യ എന്നൊരു കുറിപ്പും വാഹനം കാണുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്ന മറ്റൊരു
ചെന്നൈ: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടി സ്വീകരിച്ച് തമിഴ്നാട് സർക്കാർ. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തു ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി
മുംബൈ: മലാഡിൽ 34 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. മുംബൈയിലെ ദിൻദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒക്ടോബർ 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്ര നവനിർമ സേന (എംഎൻഎസ്) അംഗമായ ആകാശ് മെയിനെയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ഗോരെഗാവ് പ്രദേശത്ത് ഓവർടേക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ്
നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ആറ് നേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഇന്ത്യ തീരുമാനിച്ചു.ശനിയാഴ്ച രാത്രി 11:59ന് മുന്‍പ് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം നല്‍കി. ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാട്രിക് ഹെബര്‍ട്ട്, ഫസ്റ്റ് സെക്രട്ടറി മേരി കാതറിന്‍ ജോളി, ഫസ്റ്റ് സെക്രട്ടറി
ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. അന്‍കലേശ്വരില്‍ 5000 കോടി വില വരുന്ന 518 കിലോ കൊകെയ്ന്‍ പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു പിടികൂടിയത്. അവ്കാര്‍ ഡ്രഗ്‌സ് എന്ന കമ്പനിയിലാണ് റെയ്ഡ് നടത്തിയത്. നേരത്തെ ഈ മാസം ആദ്യം ദില്ലിയില്‍ 562 കിലോകൊക്കെയിന്‍ ദില്ലി പോലീസ് പിടികൂടിയിരുന്നു. 9 ദിവസത്തിന് ശേഷം 208 കിലോ കൊക്കയില്‍ കൂടി
ചെന്നൈ കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ് ഇളക്കിയിരുന്നതായി സൂചന. ഇന്റര്‍ലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംശയമുണ്ട്. റെയില്‍വേയുടെ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് സംഘം ഇന്ന് കവരൈപേട്ടയിലെത്തി നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ സര്‍ക്യൂട്ട് ബോക്‌സ് മുന്‍പേ ഇളകിയതായി കണ്ടെത്തിയത്. സിഗ്നൽ
കച്ച്: കാമുകനൊപ്പം ജീവിക്കാൻ വിവാഹിതയായ സ്ത്രീ നടത്തിയത് ആത്മഹത്യാ നാടകം. ഭിക്ഷാടകനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തതായി വരുത്തി തീർക്കാൻ ശ്രമിച്ചത്. തെരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന ഭിക്ഷാടകനെ തീയിട്ട് കൊലപ്പെടുത്തിയാണ് തന്റെ ആത്മഹത്യയെന്ന് വരുത്തി തീർത്തത്. എന്നാൽ ഒടുവിൽ യുവതിയും കാമുകനും പൊലീസിന്റെ പിടിയിലായി. ഗുജറാത്തിലെ കച്ചിലാണ് കൃത്യം നടന്നത്. റാമി കേസരിയ,