ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം. ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇര്‍ഫാന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്‍ഫാന്‍
ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരർക്ക് എതിരായ നടപടി ശക്തമാക്കി സൈന്യം. പ്രദേശം വളഞ്ഞു സൈന്യം തെരച്ചിൽ ആരംഭിച്ചു. ആക്രമണം
ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ദീപക് എന്നയാളാണ് മരിച്ചത്. 35 വയസായിരുന്നു. നരേന്ദ്ര, സൂരജ് എന്നിവരുടെ ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശത്താകെ അക്രമ സാഹചര്യം നിലനിന്നിരുന്നുവെന്നും ഇരുഗ്രൂപ്പുകളും 10 റൗണ്ട് വെടിയുതിര്‍ത്തുവെന്നും പൊലീസ് പറഞ്ഞു.
ലഖ്നോ: ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ പിടിയിൽ. ഭാലിയ ജില്ലയിലാണ് സംഭവം. ആറും പതിമൂന്നും പതിനാറും വയസുള്ളവരാണ് പിടിയിലാത്. കോട് വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 16നായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിന്റെ ടെറസിൽ വെച്ച് പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞതിന് പിന്നാലെ
മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്യാണ് സ്‌റ്റേഷനിലായിരുന്നു അപകടമുണ്ടായത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ അവസാന കോച്ചാണ് പാളം തെറ്റിയത്. അപകടം നടന്ന് ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തുകയും ട്രെയിന്‍ നീക്കുന്നത് അടക്കമുള്ള
രാജ്യത്തെ വിമാനങ്ങളിലെ തുടർച്ചയായ ബോംബ് ഭീഷണിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്ത് അയച്ച് ഡൽഹി പൊലീസ്.ഭീഷണി സന്ദേശങ്ങൾ അയച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. വ്യാജ ബോംബ് ഭീഷണി വർധിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. ഭീഷണി സന്ദേശവുമായി ഫോൺ വിളിക്കുന്നവരെ
അസമിൽ അഗർത്തല-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി. എഞ്ചിൻ അടക്കം 8 കോച്ചുകളാണ് പാളം തെറ്റിയത്. ദിമ ഹസാവോയിൽ ആണ് അപകടം നടന്നത്. സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ട്രക്ക് പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഇതിലൂടെയുള്ള ട്രെയിൻ സർവീസുകൾ അധികൃതർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്. ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകു. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന സമയപരിധിയാണിപ്പോൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്. 4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തിയത്. നിയന്ത്രണം
ഗാസിയാബാദ്: കരൾ സംബന്ധമായ പ്രശ്‌നങ്ങൾ സ്ഥിരമായി അലട്ടാൻ തുടങ്ങിയ കുടുംബം കാരണം തേടിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. വീട്ടുജോലിക്കാരി ഭക്ഷണത്തിൽ മൂത്രം ചേർക്കുന്നതിൻറെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലെ ഒരു വ്യവസായിയുടെ വീട്ടിലാണ് സംഭവം നടന്നത്. കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാൽ വലയുകയായിരുന്നു കുടുംബം. വൈദ്യസഹായം
ബെംഗളൂരു: മഴ ശക്തമായത്തേടെ ബെംഗളൂരു നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. മഴ ശക്തമായത്തോടെ ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി.യു കോളേജുകൾ, ഡിഗ്രി കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ഡിപ്ലോമ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐടിഐകൾ തുടങ്ങിയ ഉന്നത