ബെംഗളൂരു ആസ്ഥാനമായ ഫുഡ് ഡെലിവറി കമ്പനി സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു. നേരത്തെ ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായാണ് വർധിപ്പിച്ചത്. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയതിൻ്റെ തൊട്ടുപിന്നാലെയാണ് സ്വിഗിയുടെയും നീക്കം. പ്രവർത്തന ചെലവിനുള്ള പണം കണ്ടെത്താനാണ് പ്ലാറ്റ്ഫോം ഫീ
ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും . ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക. രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ അടച്ചിടും. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ
10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചെന്ന് ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിലാണ് പരിഹാരം കണ്ടതെന്നാണ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല അവകാശപ്പെടുന്നത്. പരാതി പരിഹരിച്ചതിലൂടെ ഉപഭോക്താവിന് പൂർണ്ണ സംതൃപ്തി നൽകിയെന്ന് കമ്പനി വിശദീകരിക്കുന്നു. പരാതികൾ സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയിൽ നിന്ന് വിശദീകരണം
യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന വരെയുള്ള ഈ ട്രെയിൻ 11.5 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. ഉത്സവകാലത്തേക്കുള്ള ഒരു സ്പെഷൽ ട്രെയിൻ ആയാണ് ഇത് എത്തുന്നത്. സ്ലീപ്പർ സൗകര്യത്തിനു പകരം ചെയർ കാർ സീറ്റിങ് ക്രമീകരണമായിരിക്കും ഈ
ബെംഗളൂരുവിൽ കനത്ത മഴ. ഹെന്നൂറിൽ നിർമാണത്തിലിരുന്ന ആറു നില കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ പന്ത്രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഹെന്നൂറിനടുത്തുള്ള ബാബുസപാളയത്ത് നിർമ്മാണത്തിലിരുന്ന് ആറു നില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേർ
രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി
ലഖ്നൗ: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവ സമയം വീട്ടിൽ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന
ഇൻഡോർ: കത്തിക്കുത്തിൽ പരിക്കേറ്റ ഭർത്താവ് സുഖം പ്രാപിക്കാതെ താൻ ഭക്ഷണമോ വെള്ളമോ തൊടില്ലെന്ന വാശിയിൽ ഭാര്യ. ഞായറാഴ്ച രാത്രിയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ ശിവ്കിശോർ പ്രജാപതി എന്നയാളെ അക്രമികൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ബംഗംഗ മേഖലയിൽ താമസിക്കുന്ന ഇയാൾ കർവാ ചൗഥ് വ്രതമനുഷ്ഠിക്കുന്ന ഭാര്യ രജനി പ്രജാപതിക്ക് മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്നു. ഭർത്താവിന്റെ
ഭോപ്പാൽ: വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലെ ഗോഹ്പാരു ജയ്ത്പൂർ വനമേഖലയിലാണ് സംഭവം. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നിതിൻ സംദാരിയ, 23-കാരനായ ആകാശ് കുഷ്‌വാഹ, 25-കാരി നന്ദിനി സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുള്ളിപ്പുലി ക്രൂരമായി ആക്രമിക്കുന്നതിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ
മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ സുപ്രിം കോടതിയുടെ ഇടപെടല്‍. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കത്തിനെ തുടര്‍ന്ന് യു.പി,