Home Archive by category India News (Page 26)
India News

വീട്ടുജോലിക്ക് നിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ

സേലം:  വീട്ടുജോലിക്ക് നിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളെയാണ് സേലം പൊലീസ് അറസ്റ്റ് ചെയ്തത്.  41കാരനായ അവിനേഷ് സാഹുവും 37കാരിയായ അശ്വിൻ പട്ടേലുമാണ് പിടിയിലായത്. ബെംഗളൂരുവിൽ വച്ച് നടന്ന കൊലപാതകത്തിന്
India News Top News

ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളുടെ വാക്കുകളെയല്ല, രാജ്യത്തെ പ്രതിരോധിക്കുന്ന സൈന്യത്തിന്റെ ശക്തിയിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ജാഗ്രതമൂലം രാജ്യത്തേക്ക് നോക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ കച്ചിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സന്ദർശിച്ച് ആഘോഷവേളയിൽ
India News

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിക്കൊന്നു. പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദിലീപ് സൈനിയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇയാളുടെ സുഹൃത്തും ബിജെപി ന്യൂനപക്ഷ സംഘടനാ നേതാവുമായി സുഹൃത്ത് ഷാഹിദ് ഖാന് അപകടത്തില്‍ പരുക്കേറ്റു. ഇന്നലെ ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ദിലീപ് സുഹൃത്തായി ബിജെപി നേതാവും ഒരു ഹോട്ടലില്‍ ഭക്ഷണം
India News

ലഹരിമരുന്ന് കുത്തിവെച്ച് രോഗിയെ ബലാൽസംഗം ചെയ്ത കേസിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ആർജി കർ ആശുപത്രിയിലെ ബലാൽസംഗ കൊലപാതകത്തിന് ശേഷം ബംഗാളിൽ വീണ്ടും ആശുപത്രിയിൽ ബലാൽസംഗം. ലഹരിമരുന്ന് കുത്തിവെച്ച് രോഗിയെ ബലാൽസംഗം ചെയ്ത കേസിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ബരുൻഹട്ട് ഏരിയയിലെ ക്ലിനിക്കിൽ നിന്നും നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാൽസംഗവും കൊലപാതകവും ഉൾപ്പെടുന്ന
India News

ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം.

ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും എന്നാണ് മുന്നറിയിപ്പ്. അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് അല്ലെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് വ്യക്തമാക്കി. മലിനീകരണത്തിന്റെ 95
India News Top News

ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും

ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും..ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചിരുന്നു. ഈ രണ്ട് മേഖലകളിൽ മാത്രമായിരിക്കും പട്രോളിങ് നടപടികൾ ആരംഭിക്കുക. മേഖലയിൽ കമാൻഡർ തല ചർച്ചകൾ തുടരും. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ അതിർത്തിയിൽ കൈമാറും എന്നും കരസേന അറിയിച്ചിരുന്നു.ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി
India News

ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോ കഴിച്ച് 33കാരി മരിച്ചു.

ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോ കഴിച്ച് 33കാരി മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രേഷ്മ ബീഗവും പെൺമക്കളും വെള്ളിയാഴ്ചയാണ് ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരൻ്റെ കടയിൽ നിന്ന് മോമോസ് കഴിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഞായറാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു, മക്കൾ രണ്ടുപേരും ചികിത്സയിലാണ്. പരിശോധനയിൽ വിൽപ്പനക്കാരന്
India News

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍. സൈന്യം നിര്‍മിച്ച ടെന്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കിയതായാണ് വിവരം. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈനിക പിന്മാറ്റം നടത്തിയത്. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ മേഖല സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി. സൈനിക പിന്മാറ്റം സ്ഥിരീകരിക്കും. ഇതിനു ശേഷം നാളെ
India News

കമ്മീഷൻ തുക വർധിപ്പിച്ച് എണ്ണക്കമ്പനികൾ, ഇന്ധന വില കൂടില്ല

രാജ്യത്തെ പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ തുക പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചു. പെട്രോൾ, ഡീസൽ അടക്കം ഇന്ധന വില വർധിപ്പിക്കാതെയാണ് തീരുമാനം. ഒരു കിലോ ലിറ്റർ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനം കമ്മീഷനുമാണ് ഇനി ഡീലർമാർക്ക് ലഭിക്കുക. ഡീസലിന് കിലോ ലിറ്ററിന് 1389.35 രൂപയും 0.28 ശതമാനം കമ്മീഷനും ലഭിക്കും. കഴിഞ്ഞ ഏഴ് വർഷമായി ഇന്ധന വിതരണ ഡീലർമാർ തങ്ങളുടെ വരുമാനം
India News

ആയുഷ്‌മാൻ ഭാരത് ആരോഗ്യ പരിരക്ഷ പദ്ധതി ; 70 വയസിന് മുകളിൽ പ്രായമുള്ളവർക്കം ഇനി ഇൻഷുറൻസ്

കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ഇനി മുതൽ 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ലഭിക്കും. ഈ പ്രായക്കാർക്ക് ആയുഷ്‌മാൻ വേ വന്ദന കാർഡ് ഉയോഗിച്ച് പദ്ധതിയിൽ അംഗമാകാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലും ബംഗാളിലും ഈ സേവനം ലഭിക്കില്ലെന്നും ഇവിടങ്ങളിലെ സർക്കാർ കേന്ദ്ര പദ്ധതിക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. ആശുപത്രിയിൽ