വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുമായുള്ള ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര ഓര്‍മയായത്. ആദ്യ ആഭ്യന്തര സര്‍വീസ് 1.20-ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. കരസേനയുടെ പ്രത്യേക സേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ആയ നായിബ് സുബേദര്‍ രാകേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്ന് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുമാരായ(വിഡിജി) നസീര്‍ അഹമ്മദിന്റെയും കുല്‍ദീപ് കുമാറിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആറ് പന്തകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. 41 പന്തുകൾ നേരിട്ട
രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉന്നതിയിലേക്ക് നയിക്കുന്ന, ഒബിസി വിഭാഗത്തില്‍പ്പെട്ട ഒരു പ്രധാനമന്ത്രിയാണ് കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തുള്ളതെന്ന് അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍
ഇ-കൊമേഴ്‌സ് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്. ആമസോൺ, ഫ്ലിപ്‌കാർട് എന്നിവയുടെയടക്കം വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടത്തിൻ്റെ ലംഘനം ആരോപിച്ചാണ് നടപടി. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇ ഡി
ന്യൂഡല്‍ഹി: മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. ഛാട്ട് പൂജയോടനുബന്ധിച്ചാണ് ആളുകള്‍ നദിയിലിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. അതിനിടെ യമുനയിലെ വിഷപ്പതയില്‍ തലകഴുകുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സോറോ എന്ന പേരിലുള്ള എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. ഷാമ്പൂ ആണെന്ന് കരുതി ഒരു ആന്റി വിഷപ്പതയില്‍ മുടി
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. മറ്റൊരു ഭീകരനായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഏറ്റുമുട്ടൽ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നവംബർ രണ്ടിന് അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള
2000 രൂപ നോട്ടുകളില്‍ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇനി 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ മാത്രമാണ് പൊതു ജനങ്ങള്‍ളുടെ കൈയിലുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കി. 2023 മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് അന്ന് രാജ്യത്താകെ വിനിമയം
ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ 7.30ഓടെ ജോലിക്ക് പോയ മാതാപിതാക്കളും കാർ ഉടമയും വൈകുന്നേരം
കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.