മുംബൈ: മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനെത്തും. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന
ചെങ്കോട്ടയ്ക്ക് സമീപത്തെ ഫുട്പാത്തിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വ്യത്യസ്ത മതത്തിൽ പെട്ടവനാണെന്ന് മനസ്സിലാക്കി അതേ ദിവസം തന്നെ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. ഡൽഹിയിലെ കൃഷ്ണ നഗറിൽ താമസിക്കുന്ന രചന ദേവിയാണ് പൊലീസ് പിടിയിലായത്. ഈ മാസം ഏഴിനാണ് കുട്ടിയെ കാണാതായത് പരാതി ലഭിച്ചത്. കുട്ടിയുടെ അമ്മ റുക്സാനയാണ്
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായതോടെ കുക്കി സംഘടനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചു. ഏഴു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. നിരപരാധികളായവരെ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ട തത്വങ്ങളാണെങ്കിലും
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം. തിരുച്ചെന്തൂര്‍ സ്വദേശിയായ ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലന്‍ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ദൈവാന എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. പാറശ്ശാല സ്വദേശിയായ
ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആണ് മേഘ ജെയിംസ്. കുട്ടികളുടെ ഐസിയുവില്‍ അന്ന് അവര്‍ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. സമയം ഏകദേശം രാത്രി 10.45. ഒരു കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കുന്നതിനായി സിറിഞ്ച് എടുക്കാന്‍ പോയതായിരുന്നു മേഘ. തിരിച്ചു വന്നപ്പോള്‍ കണ്ടത് വാര്‍ഡിലെ ഓക്‌സിജന്‍ സിലിണ്ടറിന് തീപിടിച്ചതാണ്്. തീപടര്‍ന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ മേഘ വാര്‍ഡ്
ഡൽഹിയിലെ വായു മലിനീകരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് ഡൽഹി സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. നടപടികൾ വൈകിപ്പിച്ചതിൽ കേന്ദ്ര -ഡൽഹി സർക്കാരുകളെ കോടതി വിമർശിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി അനുമതിയില്ലാതെ GRAP 4 പിൻവലിക്കാൻ പാടില്ലെന്ന കർശന നിർദേശവും
ഇംഫാല്‍: മണിപ്പൂരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെ ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തും. മണിപ്പൂരില്‍ അധികമായി ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടുന്ന കാര്യത്തിലും
അഹമ്മദാബാദ് : വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഭോപ്പാൽ സ്വദേശിയായ അൻഷുൽ യാദവിനെയാണ് കഴിഞ്ഞ മാസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോധരഹിതനായി വീണ് മരിച്ചു എന്നായിരുന്നു ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ മൃതദേഹത്തിന്റെ കഴുത്തിൽ കണ്ടെത്തിയ പാട് കൊലപാതകത്തിന്റെ ചുരുൾ അഴിക്കുകയായിരുന്നു. വീട്ടിലേക്ക് ഇറച്ചി കൊണ്ടു
2026 നിയസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ധർമപുരി ജില്ലയിൽ നിന്ന് മത്സരിക്കുമെന്ന് ടിവികെ ജില്ലാ പ്രസിഡന്റ് താപ്പ ശിവ. ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ആണ് പ്രസ്താവന. എന്നാൽ മത്സരിക്കുന്നതിനെ കുറിച്ച് വിജയ് സൂചന നൽകിയിട്ടില്ല. ഡിഎംകെയ്ക്ക് നിലവിൽ എംഎൽഎ ഇല്ലാത്ത ജില്ലയാണിത്. ധർമപുരിയിൽ ഒരു സംവരണ മണ്ഡലം ഉൾപ്പടെ ഉള്ളത് 5 മണ്ഡലങ്ങൾ ആണ് ഉള്ളത്. അതേസമയം