ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും
പുഷ്പ 2 റിലീസിനിടെ ഹൈദരാബാദില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സന്ധ്യ തീയറ്ററിന് മുന്നില്‍ പൊലീസും ഫാന്‍സും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദില്‍സുഖ്‌നഗര്‍ സ്വദേശിയായ രേവതിയാണ് തിക്കിലും
നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുടെയും വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്.സ്വർണ നിറത്തിലുള്ള പട്ടുസാരി ധരിച്ച് മണ്ഡപത്തിലിരിക്കുന്ന ശോഭിതയെയും സമീപത്തായി പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചിരിക്കുന്ന നാഗചൈതന്യയെയും ചിത്രങ്ങളിൽ കാണം. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ രാത്രി 8.15നായിരുന്നു ഇരുവരുടെയും പ്രൗഡഗംഭീരമായ വിവാഹം നടന്നത്.
സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെ
നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട കാല്‍ ലക്ഷത്തിലേറെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഖലിസ്ഥാനി സംഘടനകള്‍, പിഎഫ്‌ഐ, LTTE തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ആണ് ബ്ലോക്ക് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, ഭീകര ബന്ധം കണ്ടെത്തിയ 28,079 യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററുകള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി ആണ് വരന്‍. പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ്. 20ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും വിവാഹ ചടങ്ങുകള്‍. 24ന് ഹൈദരാബാദിലായിരിക്കും വിവാഹസത്കാരം. ജനുവരിയോടെയാകും താരം
കോയമ്പത്തൂരിനു സമീപം കൃഷ്ണഗിരിയിലെ ഉത്തംഗരൈയിൽ തടാകം പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ടൂറിസ്റ്റ് വാഹനങ്ങൾ ഒലിച്ചുപോയി. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കവിഞ്ഞൊഴുകുന്ന തടാകത്തിലെ ജലം കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതിന്റെ വിഡിയോ വൈറലാണ്. കനത്ത മഴയെ തുടർന്ന് ഉത്തംഗരൈ മേഖലയിൽ
ബംഗളൂരു: കർണാടകയിൽ ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെ വാഹനത്തിന്‍റെ ടയർ
ലഖ്‌നൗ: ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച മോഡലിനെതിരെ വിമർശനം. വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിലാണ് സംഭവമുണ്ടായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് കടുത്ത വിമർശനം. ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ വെച്ചാണ് മമത കേക്ക് മുറിച്ചത്. വീഡിയോ റെക്കോർഡ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമികവിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.വിവാഹ ശേഷം തെലുങ്ക് സിനിമയിൽ