Home Archive by category India News (Page 17)
India News

ഇന്ത്യൻ എയർ ഫോഴ്സ് ജവാൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് മരിച്ചു

ഇന്ത്യൻ എയർ ഫോഴ്സ് ജവാൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിങ് എന്ന 36 കാരനാണ് സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കിയത്ര. നാഗ്‌പൂരിലെ എയർ ഫോഴ്സ് മെയിൻ്റനൻസ് കമ്മാൻഡി സെർജൻ്റായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം.
India News

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് തോല്‍വി.

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് തോല്‍വി. വെള്ള കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍ ആധികാരികമായി ജയിക്കുകയായിരുന്നു. ഇതോടെ ഇരു താരങ്ങള്‍ക്കും 6 പോയിന്റ് വീതമായി. ഇനി രണ്ട് റൗണ്ട് പോരാട്ടം കൂടിയാണ് ബാക്കിയുള്ളത്. ഏഴര പോയിന്റ് നേടുന്നയാളാണ് ജേതാവ് ആവുക. അതേസമയം 14 റൗണ്ടിന് ശേഷവും തുല്യനിലയില്‍ എങ്കില്‍ മത്സരം ടൈ
India News

ഡൽഹി ചലോ മാർച്ചിൽ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി

ഡൽഹി ചലോ മാർച്ചിൽ നിന്ന് താത്കാലികമായി പിന്മാറി കർഷകർ. ഭാവി സമര പരിപാടികളെ കുറിച്ച് തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ഇന്നലെ കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ച് പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞിരുന്നു. മാർച്ചിൽ നിന്ന് കർഷകർ പിന്മാറാതായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് മാർച്ചിൽ നിന്നുള്ള പിന്മാറ്റം. അതിനിടെ കർഷക
India News

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനും ആണ് സന്ദേശം ലഭിച്ചത്. രാവിലെ 6.15നാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ രണ്ടു സ്കൂളുകളും കുട്ടികളെ തിരികെ അയച്ചു. രോഹിണിയുടെ വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂളിന്
India News

നിയമപരമായ ഫോൺ ചോർത്തൽ, അന്തിമ വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നടത്തുന്ന നിയമപരമായ ഫോൺ ചോർത്തൽ സംബന്ധിച്ച് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം അന്തിമവിജ്ഞാപനം പുറത്തിറക്കി.അടിയന്തര സാഹചര്യങ്ങളിൽ ഏജൻസികൾ സ്വന്തം നിലയിൽ നടത്തുന്ന ഫോൺ ചോർത്തൽ കേന്ദ്ര സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഏഴ് ​ദിവസത്തിനുള്ളിൽ അം​ഗീകരിക്കണം. ഇല്ലെങ്കിൽ ചോർത്തിയ വിവരങ്ങൾ രണ്ട് പ്രവർത്തി ദിവസത്തിനകം നശിപ്പിക്കണം എന്ന
India News

തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം രൂപ ഹവാല പണം പിടികൂടി

തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം രൂപ ഹവാല പണം പിടികൂടി. ശിവസംഗൈ സ്വദേശിയായ ആരോഗ്യദാസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയ പണം ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. ഇന്ന് രാവിലെയാണ് ആര്‍പിഎഫ് സംഘം തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പണം പിടികൂടിയത്. ആറ് നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക്
Entertainment India News

417 കോടി ബോക്സ് ഓഫീസില്‍ നേട്ടവുമായി; റെക്കോഡുകള്‍ തകര്‍ത്ത് ‘പുഷ്പ 2’

ബോക്സ് ഓഫീസില്‍ നേട്ടവുമായി അല്ലു അര്‍ജുന്‍-സുകുമാര്‍ ചിത്രം പുഷ്പ 2. ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ രണ്ടു ദിവസത്തിനുള്ള ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം എന്ന റെക്കോഡാണ് പുഷ്പ
Entertainment India News

അല്ലു അർജുൻ നായകനായെത്തിയ പുഷ്പ ടു സിനിമയ്ക്കിടെ തീയറ്ററിൽ രാസവസ്തു പ്രയോഗിച്ചതായി സംശയം

അല്ലു അർജുൻ നായകനായെത്തിയ പുഷ്പ ടു സിനിമയ്ക്കിടെ തീയറ്ററിൽ രാസവസ്തു പ്രയോഗിച്ചതായി സംശയം. മുംബൈയിലെ ബാന്ദ്രയിൽ ഉള്ള ഗ്യാലക്സി തിയേറ്ററിലാണ് സംഭവം.വ്യാഴാഴ്ച രാത്രി 10 മണിയോടെയുള്ള പ്രദർശനത്തിനിടെ കാണികൾക്ക് അവശത അനുഭവപ്പെട്ടു. ഇടവേളയ്ക്കിടെ ആരോ രാസവസ്തു സ്പ്രേ ചെയ്തതായി സംശയം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ 2
India News

പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച്.

ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ.പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച്. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധ മാർച്ച്. ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കർഷക റാലി മുൻനിർത്തി ഹാരിയാന അംബാലയിൽ ബിഎൻഎസ്
Entertainment India News

പുഷ്പ2ന്റെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ2ന്റെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. മുന്നറിയിപ്പില്ലാതെ അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയത് സംഘര്‍ഷത്തിന് കാരണമായെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലാണ് സംഭവം. സന്ധ്യ തീയറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്. തീയറ്ററിന് മുന്നില്‍