ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇന്ത്യ ആദ്യമയിയാണ് ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്.
ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക്
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിൻ അഹിർവാർ എന്ന 18 കാരനാണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നൽകിയ ലൈംഗികപീഡന കേസ് പിൻവലിക്കാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികൾ നഗ്നയാക്കിയെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. 2019 ൽ നിഥിൻ്റെ സഹോദരി വിക്രം സിംഗ് താക്കൂർ എന്ന ആൾക്കെതിരെ ലൈംഗിക പീഡന
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിറ്റിഡ്‌സനോടാണ് താരം പരാജയപ്പെട്ടത്. മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ടും മൂന്നും ഗെയിമില്‍ വിറ്റിഡ്‌സന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രണോയ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍:
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയം രാജ്യത്തിന് മുഴുവൻ അഭിമാനമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ശുക്രനും ചൊവ്വയുമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റോവർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രയാൻ മൂന്ന് നൽകുന്ന കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ മന്‍സുഖ്പൂര്‍ പൊലീസാണ് കേസെടുത്തത്. തൃപ്തയെ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം. കുട്ടിയെ തല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കാന്‍ ബാലാവകാശ
ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം. എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ. നിലവിലെ ലോക ചാമ്പ്യനെ വീഴ്ത്തി മുന്നോട്ട്. ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അനായാസം കൈവിട്ട് എതിരാളിക്ക് പ്രതീക്ഷ നൽകിയശേഷം അക്ഷരാർഥത്തിൽ മിന്നും പ്രകടനവുമായി അടുത്ത രണ്ടു സെറ്റും ജയിച്ചാണ് 31കാരൻ ലോക ചാമ്പ്യൻഷിപ്പിൽ അവസാന നാലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ:
മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമാക്കി. ചെന്നൈ: മധുരയിൽ ട്രെയിൻ കോച്ചിന് തീ പിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമാക്കി. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ ഒരു കോച്ചിന് തീപിടിക്കുകയായിരുന്നു.
ചന്ദ്രയാനിൽ സഞ്ചരിച്ച് പ്രഗ്യാൻ റോവർ. പ്രഗ്യാൻ റോവർ പ്രവർത്തിച്ചു തുടങ്ങിയതായി ഐഎസ്ആർഒയുടെ സ്ഥിരീകരണം. പ്രഗ്യാൻ റോവർ ലാൻഡറിൽ നിന്നും എട്ടുമീറ്റർ അകലത്തിൽ വരെ സഞ്ചരിച്ചു. പേലോടുകൾ സാധാരണ രീതിയിൽ പ്രവർത്തനം ആരംഭിച്ചതായും ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ചന്ദ്രയാൻ 3 ലാൻഡർ, ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നു
പരാതിപ്പെട്ടാൽ ബലാത്സംഗ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി ജാർഖണ്ഡിലെ റാഞ്ചിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു. പ്രതി ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. സമീദ് കശ്യപ് എന്ന