ക്ലീനിങ് തൊഴിലാളി അറസ്റ്റിൽ മുംബൈ: സബർബന്‍ അന്ധേരിയിൽ എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എയർ ഇന്ത്യയിൽ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശിനി രൂപാൽ ഓഗ്രേയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അപ്പാർട്ട്മെന്റിലെ ക്ലീനിങ് തൊഴിലാളിയായ വിക്രം അത്വാൾ (40) നെ പൊലീസ്
നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ഫിഫ്റ്റി നേടി. 59 പന്തിൽ 74 റൺസ് നേടി പുറത്താവാതെ നിന്ന
ന്യൂഡല്‍ഹി: കാല്‍നടപ്പാലത്തിലൂടെ ഓട്ടോ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഡല്‍ഹി ഹംദര്‍ദ് നഗറിലാണ് ഗതാഗതക്കുരുക്ക് മറികടക്കാന്‍ ഓട്ടോ ഡ്രൈവറുടെ സാഹസിക പ്രകടനം. ഡല്‍ഹി പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മുന്ന(25)യെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവിങ് പ്രകടനത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാല്‍നടപ്പാലത്തിനു താഴെയുള്ള റോഡിലൂടെ
ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് വിമർശനം ഉന്നയിച്ചതിനെതിരെയായിരുന്നു ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ അമിത് ഷാ രംഗത്തെത്തിയത്. ദേശീയ മാധ്യമമായ എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.രാജസ്ഥാനിലെ ദുംഗർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന
210 കോടി രൂപയാണ് താരം ജയിലറിനായി ഇപ്പോള്‍ വാങ്ങിയിരിക്കുന്നത് നിലയ്ക്കാത്ത വിജയവുമായി തലൈവരുടെ ‘ജയിലർ’ ബ്ലോക്ക്ബസ്റ്റർ ഹിറ്റാകുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറുകയാണ് രജനികാന്ത്. ഓഗസ്റ്റ് 10-നാണ് ജയിലർ റിലീസിനെത്തിയത്. സാക്ക്നിൽക്കിന്റെ കണക്ക് പ്രകാരം ചിത്രം 22 ദിവസം കൊണ്ട് 328 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ബാറ്റിംഗ് തുടങ്ങാൻ പോലുമാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ തകർത്തിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ
പ്രഗ്യാൻ റോവർ പ്രവർത്തനം അവസാനിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. എപി എക്സ് എസ് , ലിബ്സ് പേ ലോഡുകൾ ഓഫായി. ഇന്ത്യയുടെ ലൂണാർ അംബാസിഡറായി റോവർ തുടരുമെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി. ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 മുൻകൂട്ടി തീരുമാനിച്ച എല്ലാ ഘട്ടങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കിയാണ് സുരക്ഷിതമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. വിക്രം ലാൻഡറിലെ നിരീക്ഷണങ്ങൾ ഐഎസ്ആർഒ
ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന്
ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കില്‍നിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച കേസിലാണ് അറസ്റ്റ്. ഒരു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ ഡി അറസ്റ്റ്. ഇദ്ദേഹത്തെ നാളെ കോടതിയില്‍ ഹാജരാക്കും. ഈ വര്‍ഷം മെയ് ആദ്യം സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്. കാനറ
വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഭൂമിയിൽ നിന്ന്