മുംബൈ: സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മഹാരാഷ്ട്രയിലും കേസ്. മുംബൈ മീരാറോഡ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ ബിജെപി പ്രതിനിധി സംഘം ചൊവ്വാഴ്ചയാണ് കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസിന് മെമ്മോറാണ്ടം
പാർലമെന്റിലെ 306 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ. 306 സിറ്റിംഗ് എം.പിമാർക്കെതിരെയുള്ള കേസുകളിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ് കണ്ടെത്തൽ.പാർലമെന്റിലെ ആകെയുള്ളതിൽ 40% എം.പിമാരും ക്രിമിനൽ കേസ് പ്രതികളാണെന്നാണ് റിപ്പോർട്ട്. കേസുള്ള എം.പിമാർ കൂടുതലുള്ളത് ഭരണകക്ഷിയായ
ഇന്ത്യൻ ബോക്‌സ് ഓഫീസിലെ എതിരാളികളില്ലാത്ത രാജാവാണ് താനെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പഠാനൊ’പ്പം വർഷം ആരംഭിച്ച താരം ആക്ഷൻ ത്രില്ലർ ‘ജവാനി’ലൂടെ വിജയ പരമ്പര തുടരുകയാണ്. ഇതോടെ ഒരു വർഷം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് നടൻ എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് എസ്ആർകെ.
കൊളംബോ: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. അഭിമാന പോരാട്ടത്തില്‍ 228 റണ്‍സിനാണ് രോഹിത് ശര്‍മ്മയും സംഘവും പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. റിസര്‍വ് ദിനത്തില്‍ ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം നേരിടാനിറങ്ങിയ പാകിസ്താന്‍ 32 ഓവറുകളില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ്
അഴിമതി കേസില്‍ ആന്ധ്രപ്രദേശില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. വിജയവാഡ എസിബി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിഐഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം കോടതി നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ രാജമുന്ധ്രി ജയിലിലേക്ക് മാറ്റും. അതേസമയം ആന്ധ്രാപ്രദേശില്‍ നിരോധനാജ്ഞ
ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍ മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു. രാജ്ഘട്ടിലെത്തിയാണ് ആദരം അർപ്പിച്ചത്. അത്യപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം. ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിലെത്തിയ നേതാക്കള്‍, ഒരു മിനിറ്റ് മൗനം ആചരിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ ഖാദി ഷോള്‍ അണിയിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍
രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ യുവതി കൂട്ടമാനഭംഗത്തിനിരയായി. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ മർദിക്കുകയും, നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയും ചെയ്തു. അവശയായ താൻ സഹായം ആവശ്യപ്പെട്ടപ്പോൾ ഭ്രാന്തിയെന്ന് കരുതി ആളുകൾ മുഖം തിരിച്ചതായി പെൺകുട്ടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ജി 20യില്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. ഇതിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജി20 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം
ജി.20 യ്ക്ക് ശേഷം ഇന്ത്യയിൽ ക്വാഡ് സമ്മേളനം കൂടി നടന്നേക്കും. ജനുവരിയിൽ ഇന്ത്യ ക്വാഡ് ഉച്ചകൊടിയ്ക്ക് ആതിധേയത്വം വഹിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ക്വാഡ് യോഗത്തിന് ആതിധേയത്വം വഹിയ്ക്കാനുള്ള താത്പര്യം ഇന്ത്യ അംഗരാജ്യങ്ങളെ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ക്വാഡ് രാഷ്ട്ര തലവന്മാരെ മുഖ്യാതിധികളാക്കാനും ഇന്ത്യയുടെ നീക്കമുണ്ട്. അമേരിക്ക, ഇന്ത്യ, ഒസ്‌ട്രേലിയ,
ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡൽഹിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ കെട്ടിമറച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ ആണ് എല്ലാവരുമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ എന്നു പറയുന്നതിലും പൗരാവകാശ ലംഘനം എന്തുണ്ട്. അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങൾ ആണ്