കൊള്ളപ്പലിശ നൽകിയില്ലെന്ന് ആരോപിച്ച് ബിഹാറിൽ യുവതിയോട് ക്രൂരത. ദളിത് യുവതിയെ നഗ്നയാക്കി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തു. ഒൻപതിനായിരം രൂപയ്ക്ക് 15000 പലിശ നൽകാത്തതിനെ തുടർന്നാണ് സംഭവം. ബിഹാർ തലസ്ഥാനമായ പട്‌നയിലാണ് ദളിത് യുവതിയെ ക്രൂരമായി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ചത്. സംഭവത്തിനു
സംഗീതലോകത്ത് തലമുറകളുടെ ആവേശമായിരുന്ന എസ് പി ബാലസുബ്രമണ്യം ഓര്‍മയായിട്ട് മൂന്ന് വര്‍ഷം. അഞ്ച് പതിറ്റാണ്ടോളം, കാലത്തിന്റെ അതിരുകള്‍ ഭേദിച്ച് ആസ്വാദകരുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന അതുല്യ കലാകാരന്‍ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തിന് ജനഹൃദയങ്ങളില്‍ ഇന്നും അമരത്വമാണ്. എസ്പിബി എന്ന മൂന്നക്ഷരം മതി ആ പാട്ടുകളുടെ വസന്തകാലം നമ്മുടെ മനസിലേക്ക് ഓടിയെത്താന്‍. സംഗീതലോകം
ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യ സ്വർണം നേടി. രുദ്രാംഷ് പാട്ടീൽ, ഐശ്വരി തോമർ, ദിവ്യാൻഷ് പൻവാർ ടീം 10 മീറ്റർ എയർ റൈഫിൾ കിരീടം നേടി. പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. പൻവാറും ആദ്യ 8-ൽ ഫിനിഷ് ചെയ്‌തു, പക്ഷേ ഒരു എൻഒസിയിൽ രണ്ട് പേർക്ക് മാത്രമേ ഫൈനലിൽ ഷൂട്ട് ചെയ്യാൻ കഴിയൂ. 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 99 റൺസ് വിജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയിച്ച ഇന്ത്യ ഒരു കളി ബാക്കിനിൽക്കെ പരമ്പര സ്വന്തമാക്കി. 50 ഓവറിൽ ഇന്ത്യ 399 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സിൻ്റെ 9ആം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറിൽ 317 റൺസാക്കി പുനർനിർണയിച്ചിരുന്നു. എന്നാൽ, 28.2 ഓവറിൽ 217 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി.
ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയാക്കി മാറ്റുക എന്നത് ഇന്ത്യയുടെ ദീർഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. കേരളത്തിന് അനുവദിച്ചത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ്
അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയില്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് ബിഎസ്എഫിന്റെ പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ മഹ്ബൂബിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിടികൂടി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പക്ഷികളെയും ഞണ്ടിനെയും പിടികൂടുന്നതിനായാണ് അതിര്‍ത്തി
19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം. തുഴച്ചിലിൽ അർജുൻ ലാൽ, അരവിന്ദ് സിങ് എന്നിവർ വെളളി നേടി. വനിതകളുടെ ഷൂട്ടിങ്ങിലാണ് രണ്ടാം മെഡൽ നേട്ടം. 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ് സഖ്യം വെള്ളി മെഡൽ നേടി. രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് സഖ്യത്തിലുള്ളത്. ഈ വിഭാഗത്തിൽ ചൈനയ്ക്കാണ് സ്വർണം. മംഗോളിയ വെങ്കലവും നേടി.
മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ജയതുടക്കം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മിച്ചൽ മാർഷിനെ പുറത്താക്കി ഷമി ആദ്യ വിക്കറ്റ് എടുത്തു. പിന്നാലെ വന്നവരെല്ലാം നന്നായി കളിച്ചു തുടങ്ങി. എന്നാൽ ആർക്കും വലിയ സ്കോറിലെത്താൻ സാധിച്ചില്ല. 52 റൺസെടുത്ത ഡേവിഡ് വാർണറാണ് ഉയർന്ന സ്കോർ നേടിയത്. 45 റൺസെടുത്ത ജോഷ്
ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ഏഴംഗ ഉന്നതതല സമിതിയാണ് യോഗം ചേരുക. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് റിപ്പോർട്ട് നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്.