മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎയ്‌ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ചണ്ഡീഗഡിലെ ബംഗ്ലാവിൽ റെയ്ഡ് നടന്നിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തോൽവി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. കങ്കാരുക്കൾ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 286 റൺസിൽ ഒതുങ്ങുകയായിരുന്നു. ഗ്ലെൻ മാക്‌സ്‍വെല്ലാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഓസീസിനായി നാല് വിക്കറ്റുകളാണ് മാക്‌സ്‍വെൽ പിഴുതത്. ഇന്ത്യക്കായി ജസ്പ്രീത്
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്. ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടർന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി
ന്യൂഡല്‍ഹി: 2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാകുമെന്ന് നിയമ കമ്മിഷന്‍ വിലയിരുത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ നല്‍കും ദേശീയ നിയമ കമ്മിഷന്റെ യോഗം ഇന്ന് ചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിച്ച് വോട്ടെടുപ്പ് നടത്താന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ നല്‍കുമെന്നാണ് വിവരം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും തിരികെയെത്തുമെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയതിനാൽ ഇന്ത്യക്ക് ആശങ്കയില്ല. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 ന് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ശാർദുൽ താക്കൂർ, ശുഭ്മൻ ഗിൽ, മുഹമ്മദ് ഷമി എന്നിവർക്ക് മൂന്നാം
ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 16-1ന് സിംഗപ്പൂരിനെ തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ്
ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായായി. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും ലഭിച്ചിരുന്നു.
വേള്‍ഡ് ബോക്‌സോഫീസില്‍ ആയിരം കോടി ക്ലബ്ബില്‍ കയറി ഷാരൂഖ് ചിത്രം ജവാന്‍. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം ആയിരം കോടി ക്ലബ്ബില്‍ എത്തിയ വിവരം എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. സംവിധായകന്‍ അറ്റ്‌ലീയും എക്‌സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ദൈവം കരുണയുള്ളവനാണ്, എല്ലാവനര്‍ക്കും നന്ദി, അറ്റ്‌ലി കുറിച്ചു. ലോകമെമ്പാടും ബോക്‌സോഫീസില്‍ 1004.92 കോടി രൂപയാണ് ജവാന്റെ
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് സ്വർണം. 19 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 117 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 97 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി 4 ഓവറിൽ വെറും 6 റൺസ് വിട്ടുനൽകി ടിറ്റസ് സാധു 3 വിക്കറ്റ് വീഴ്ത്തി. 25 റൺസ് നേടിയ ഹാസിനി പെരേരയാണ്
കളഞ്ഞുപോയ കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ കണ്ടെത്താൻ ഒരു നഗരം മുഴുവൻ അരിച്ചുപെറുക്കി നാട്ടുകാർ. റോഡില്‍ ഒരു പാക്കറ്റ് ഡയമണ്ട് നഷ്ടപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് വജ്രം കണ്ടെത്താനുള്ള ആളുകളുടെ നെട്ടോട്ടം. നഗരത്തിന്റെ മുക്കിലും മൂലയിലും നാട്ടുകാർ അരിച്ചുപെറുക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ് കൗതുകകരമായ ഈ