ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം
രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു. നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി
തമിഴ്‌നാട് ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവിക, നിത്യ, മുരുകേശ്, ജയ, തങ്കം, മുപ്പിടാത്തി, കൗസല്യ, ഇളങ്കോ എന്നിവരാണ് മരണപ്പെട്ടത്. 59 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ഊട്ടിയില്‍ നിന്ന് തെങ്കാശിക്ക് തിരികെയുള്ള യാത്രയില്‍
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില, 1731.50 രൂപ ആയി ഉയർന്നു. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടവുമായി ഇന്ത്യ. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യന്‍ ഗെയിംസിലെ സരബ്‌ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍
2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ 2000 രൂപ നോട്ടുകള്‍ മൂല്യം ഇല്ലാതാകും. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ അറിയിച്ചിരുന്നു. മേയ് 19 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ക്രയവിക്രയം നടത്തുന്നതില്‍
മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കെെക്കൂലി നൽകേണ്ടിവന്നുവെന്ന് നടൻ വിശാലിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയ്ക്ക് അയച്ചു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാനായി ആറരലക്ഷം നൽകേണ്ടി വന്നെന്നു വിശാൽ വെളിപ്പെടുത്തിയിരുന്നത്. വിശാൽ ഉന്നയിച്ച
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്.ഹൈദരാബാദിൽനടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്താനെയും,ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും. തിരുവനന്തപുരത്തെ മൂടിക്കെട്ടിയ
കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ്. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. കർഷക സംഘടനകൾ, കന്നഡ ഭാഷ സംഘടനകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അക്രമ സാധ്യത
ഗുജറാത്തിൽ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിക്ക് ക്രൂരമർദ്ദനമേറ്റു. 24 കാരിയെ വലിച്ചിഴച്ചാണ് മർദ്ദിച്ച് അവശയാക്കിയത്. അഹമ്മദാബാദിലാണ് സംഭവം. സംഭവത്തിൽ സ്പാ ഉടമയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവതിയുടെ വസ്ത്രം പോലും വലിച്ചുകീറിയ യുവാവ് തുടർച്ചയായി അവരെ