ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണ പരിധിയിൽ പ്രതിപക്ഷ രാഷ്ട്രിയ പാർട്ടി നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇടത് – കോൺഗ്രസ് നേതാക്കൾക്കെതിരായാണ് വിവര ശേഖരണമെന്നാണ് വിവരം. വിദേശ വ്യവസായ നെവില്‍ റോയ് സിംഘവുമായി രാഷ്ട്രിയ നേതാക്കൾ നടത്തിയ ഇ-മെയില്‍ ആശയവിനിമയം അടക്കം
കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു.ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്. മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും
ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെ ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. നാഷണൽ സീസ്മോളജി സെന്റർ പറയുന്നതനുസരിച്ച്
രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന പുതിയ ചിത്രത്തിലെ താരനിര ഇന്നറിയാം. ‘തലൈവർ 170’എന്ന് താൽകാലികമായി പേര് നൽകിയ ചിത്രം സൂപ്പർസ്റ്റാർ രജനികാന്തിന്റെ കരിയറിലെ 170-ാം ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പൻ താരനിര സിനിമയുടെ ഭാഗമാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, നാനി തുടങ്ങിയവർ അഭിനയിക്കുമെന്നാണ്
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ ആന്‍സി സോജന് വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശൂർ സ്വദേശിയാണ് ആൻസി സോജൻ. ആദ്യശ്രമത്തില്‍ തന്നെ ആറ് മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു ആൻസിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെയായിരുന്നു. നാലം ശ്രമത്തിൽ 6.30 മീറ്റർ ദൂരം ചാടിയ താരം
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നുവെന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ് . ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ് എബ്രഹാം നേരിട്ട് അന്വേഷിക്കും. ഡൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പൊലീസ്
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ കൂട്ട മരണം. മരുന്ന് ക്ഷാമമാണ് കൂട്ട മരണത്തിനിടയാക്കിയത്. അതേസമയം മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു. ഇതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും
ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കാം;രാജ്ഘട്ടില്‍ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: 154-ാമത് ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നു.
ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4 മിനിറ്റ് 34.861 സെക്കൻഡ് കൊണ്ടാണ്
ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 14 കാരന് ദാരുണാന്ത്യം. റെയിൽവേ ട്രാക്കിന് സമീപം സുഹൃത്തുക്കൾക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഉത്തർപ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജഹാംഗീരാബാദ് പ്രദേശത്തെ