ഭൂമി വിടാനൊരുങ്ങി ആദിത്യ എല്‍ വണ്‍. നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന് ആരംഭിക്കും ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്.
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. ഇതോടെ, ഇന്നലെയും ഇന്നുമായി സർവകലാശാലയിൽ നടക്കുന്ന UG, PG ഓപ്പൺ കൗൺസിലിങ്ങിന് എത്തിയ വിദ്യാർഥികൾ ദുരിതത്തിലായി. വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകുന്നതാണ് സർവകലാശാലയുടെ നിർദ്ദേശം. സെമസ്റ്റർ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസിൽ
ചെന്നൈ: സൂപ്പർ താരം ധനുഷിനെയടക്കം നാല് പ്രമുഖ തമിഴ് താരങ്ങളെ വിലക്കി നിർമ്മാതാക്കളുടെ സംഘടന. ധനുഷ്, വിശാൽ, അഥർവ, സിമ്പു എന്നിവരെയാണ് സംഘടന വിലക്കിയിരിക്കുന്നത്. നിർമാതാക്കളോട് സഹകരിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് നിർമ്മാതാക്കളുടെ സിനിമകളിൽ ഈ താരങ്ങളെ സഹകരിപ്പിക്കില്ല. എന്നാൽ വിലക്കിനോട് താരങ്ങൾ ഇതുവരെ
പുഷ്പാ 2 ദ റൂളിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. 2024 സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് ചിത്രം റിലീസ് ചെയ്യും. പുഷ്പ-ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതിക്കായി രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പയുടെ തിരിച്ചുവരവാണ് പുഷ്പാ 2. രശ്മിക മന്ദാനയാണു നായിക. മൈത്രി മൂവി മേക്കേഴ്സാണു
മുംബൈ: വായ്പാ രേഖകകള്‍ തിരിച്ചു നല്‍കുന്നതില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. ഭവനവായ്പകളില്‍ ഉള്‍പ്പെടെ ഈടായി വച്ചിട്ടുള്ള അസ്സല്‍രേഖകള്‍ വായ്പത്തിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസത്തിനകം തിരിച്ചു നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ വന്‍തുകയാണ് പിഴയായി ഇനി മുതല്‍ ബാങ്കുകള്‍ അല്ലെങ്കില്‍ ധനകാര്യ
ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി. ഇതോടെ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച
മുംബൈ: സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മഹാരാഷ്ട്രയിലും കേസ്. മുംബൈ മീരാറോഡ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ ബിജെപി പ്രതിനിധി സംഘം ചൊവ്വാഴ്ചയാണ് കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസിന് മെമ്മോറാണ്ടം കൈമാറിയത്. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു തുടങ്ങിയ
പാർലമെന്റിലെ 306 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ. 306 സിറ്റിംഗ് എം.പിമാർക്കെതിരെയുള്ള കേസുകളിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ് കണ്ടെത്തൽ.പാർലമെന്റിലെ ആകെയുള്ളതിൽ 40% എം.പിമാരും ക്രിമിനൽ കേസ് പ്രതികളാണെന്നാണ് റിപ്പോർട്ട്. കേസുള്ള എം.പിമാർ കൂടുതലുള്ളത് ഭരണകക്ഷിയായ
ഇന്ത്യൻ ബോക്‌സ് ഓഫീസിലെ എതിരാളികളില്ലാത്ത രാജാവാണ് താനെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പഠാനൊ’പ്പം വർഷം ആരംഭിച്ച താരം ആക്ഷൻ ത്രില്ലർ ‘ജവാനി’ലൂടെ വിജയ പരമ്പര തുടരുകയാണ്. ഇതോടെ ഒരു വർഷം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് നടൻ എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് എസ്ആർകെ.
കൊളംബോ: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. അഭിമാന പോരാട്ടത്തില്‍ 228 റണ്‍സിനാണ് രോഹിത് ശര്‍മ്മയും സംഘവും പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. റിസര്‍വ് ദിനത്തില്‍ ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം നേരിടാനിറങ്ങിയ പാകിസ്താന്‍ 32 ഓവറുകളില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ്