Home Archive by category India News (Page 142)
India News International News Sports Top News

ഇന്ന് ഇന്ത്യ-പാക് ലോകകപ്പ് ക്ലാസിക് പോരാട്ടം

ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് കാത്തിരിക്കുകായാണ് ക്രിക്കറ്റ് ലോകം. ഉച്ചയ്ക്ക് 2 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റുപോയെന്ന് ബിസിസിഐ വ്യക്തമാക്കി. സ്റ്റേഡിയത്തിലേക്ക് ഇന്നലെ രാത്രി മുതല്‍ തന്നെ ആരാധകരുടെ വലിയ
India News Kerala News

 ഓപറേഷൻ അജയ്യുടെ ഭാ​ഗമായ രണ്ടാം വിമാനം ഡൽഹിയിലെത്തി.

ഇസ്രയേൽ-ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷൻ അജയ്യുടെ ഭാ​ഗമായ രണ്ടാം വിമാനം ഡൽഹിയിലെത്തി. AI 140 വിമാനമാണ് ഡൽഹിയിലെത്തിയത്. രണ്ടാം ഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ‌ 16 പേർ മലയാളികളാണെന്നാണ് വിവരം. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ
India News

യുഎപിഎ കേസ് ചുമത്തിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി.

യുഎപിഎ കേസ് ചുമത്തിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിന് തടസം നില്‍ക്കാന്‍ ആഗ്രഹമില്ലെന്ന് കോടതി വ്യക്തമാക്കി. മുന്‍വിധിയോട് കൂടി കേസിനെ സമീപിക്കാന്‍ കഴിയില്ലെന്ന് രണ്ട് വിഭാഗങ്ങളുടെയും
India News

‘പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത’; ഡൽഹിയിൽ കനത്ത ജാഗ്രത

ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി. ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്.
India News

ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച ശേഷം മൂന്നാം ക്ലാസുകാരനെ പീഡിപ്പിച്ചു; 12 കാരനെതിരെ പരാതി

ഡെറാഡൂണിലെ റായ്പൂർ ഏരിയയിൽ 12 വയസുകാരൻ മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്ന ഏഴ് വയസുകാരനെ അശ്ലീല വീഡിയോകൾ കാണിച്ച് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഇരയുടെ പിതാവ് ബുധനാഴ്ച പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ തനിച്ചായിരുന്ന മകനെ 12 വയസ്സുള്ള അയൽവാസി
India News Kerala News

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി

ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ
India News International News Kerala News

‘ഓപ്പറേഷൻ അജയ്’; ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഡൽഹിയിലെത്തി

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ അജയ് അനുസരിച്ചുള്ള ആദ്യ വിമാനമാണ് ഡൽഹിയിലെത്തിയത്. രാവിലെ 6 മണിയോടെ പ്രത്യേക വിമാനം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. AI 1140 വിമാനത്തിൽ മലയാളികൾ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്. മടങ്ങിയെത്തുന്ന
Entertainment India News

ലത രജനികാന്തിനെതിരായ വഞ്ചന കേസ്; വാദം കേൾക്കാൻ സുപ്രീം കോടതി അനുമതി

ചെന്നൈ: രജനികാന്തിന്റെ ജീവിത പങ്കാളി ലത രജനികാന്തിനെതിരായ വഞ്ചന കേസിൽ വാദം കേൾക്കാൻ സുപ്രീം കോടതിയുടെ അനുമതി. ബെംഗളൂരു ഹൈക്കോടതിക്കാണ് അനുമതി. രജനികാന്ത് നായകനായി 2014 ൽ പുറത്തിറങ്ങിയ ‘കൊച്ചടൈയാൻ’ മോഷൻ ക്യാപ്‌ചർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഇതിനായി മീഡിയ വൺ എന്റർടെയ്ൻമെന്റിന്റെ ഉടമസ്ഥൻ മുരളി 6.2 കോടി രൂപ ലോൺ എടുത്തിരുന്നു. ലോണിന് ഗ്യാരന്റി നിന്നത്
India News

ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി കക്റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ
India News International News

ഓപ്പറേഷൻ അജയ് ; ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും

ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റർ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ എംബസി അറിയിച്ചു. ഏകദേശം 18,000ത്തിലേറെ