സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം
ന്യൂഡല്‍ഹി: 69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്നു നടക്കും. വൈകുന്നേരം ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്യും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും പുരസ്കാര ചടങ്ങിനുണ്ടാകും. മികച്ച നടൻ അല്ലു അർജുൻ, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവരടക്കമുള്ള അവാർഡ് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങും.
സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് (ചൊവ്വ) രാവിലെ 10.30ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ഡി.വൈ. ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, മുകുൾ റോത്തഗി, ആനന്ദ
ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ട്രാൻസ്‌ജെൻഡറുകൾക്കായി ബിഹാർ
തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങൾ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, നവാഗത സംവിധായകനായ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് മത്സരവിഭാഗത്തിലെ മലയാള സിനിമകള്‍. മലയാള സിനിമ ഇന്ന്
ഡൽഹിയിൽ ഇ.ഡി ഉദ്യോഗസ്ഥർ ആയി ചമഞ്ഞ് വൻ കവർച്ച. ബാബ ഹരിദാസ് നഗറിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് 3.2 കോടി രൂപ കൊള്ളയടിച്ചത്. അനധികൃത പണം കൈവശം വച്ചെന്ന് ആരോപിച്ചാണ് കവർച്ച നടത്തിയത്.സുന്ദർ എന്നയാൾക്ക് വസ്തുവിറ്റവകയിൽ ലഭിച്ച തുകയാണ് മോഷണസംഘം കൊള്ളയടിച്ചത്. പരാതിയെ തുടർന്ന് കവർച്ചാ സംഘത്തിലെ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പിടികൂടിയ പ്രതിയിൽ നിന്നും 70 ലക്ഷം രൂപ പോലീസ്
ചെന്നൈയിൽ വായ്പ നൽകാമെന്ന് പറഞ്ഞ് 1.40 കോടി രൂപ തട്ടിപ്പ് നടത്തിയ സ്ത്രീ ഉൾപ്പെട്ട സംഘം പിടിയിലായി. ഹിമാചൽ പ്രദേശ് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസക്കാരനുമായ ഹരീന്ദർപാൽ സിങിന്റെ പരാതിയിലാണ് നടപടി. തമിഴ് നാട് ശിവഗംഗ സ്വദേശി രാജശേഖരൻ, ചെന്നൈ സ്വദേശികളായ രജിത മൃണാൽസെൻ, രാമു, ദശരഥൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെന്നൈയിലെ വൽസരവാക്കത്തെ ഫ്‌ളാറ്റിൽ നിന്നാണ് സംഘത്തെ അറസ്റ്റു
വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. ഹരാധൻ എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണശേഷം അമ്മയെയും രണ്ട് സഹോദരിമാരെയും നോക്കിയിരുന്നത് ഹരാധനാണ്. ട്യൂഷനും
ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വർഷം മുമ്പ് മണാലിയിൽ വെച്ചാണ്
ഹൈദരാബാദ്: ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ കോര്‍പ്പറേറ്റര്‍ അശ്വതമ്മയുടെ വീട്ടില്‍ നിന്നും 42 കോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. കട്ടിലിന്റെ അടിയില്‍ 22 പെട്ടികളിലായി ഒളിപ്പിച്ച 42 കോടിയാണ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ വീട്ടില്‍ നിന്നാണ് തുക പിടിച്ചെടുത്തത്. പരിശോധന