അയോധ്യ തര്‍ക്കത്തിന് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വ്യക്തമാക്കി വീണ്ടും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കഴിഞ്ഞ ദിവസം പൂനെയില്‍ വച്ചാണ് മോഹന്‍ ഭഗവത് ഇത്തരമൊരു പ്രതികരണം നടത്തിയത്. വിശ്വഗുരു ഭാരത് എന്ന പേരില്‍ ഒരു ലക്ചര്‍ സീരീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ പാര്‍ലമെന്റ് കവാടത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ കയ്യങ്കളിയുടെ പശ്ചാത്തലത്തില്‍ ഇരു സഭകളും പ്രക്ഷുബ്ദകുമെന്ന് ഉറപ്പാണ്. ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനെതിരായ വിവാദപരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആണ് ഇന്ത്യ സഖ്യത്തിന്റെ
സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം. രണ്ട് കരാർ ജീവനക്കാർ മരിച്ചു. വെങ്കിടേശൻ, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. രണ്ടു ജീവനക്കാർ വൈദ്യുത നിലയത്തിൽ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. അതേസമയം ഇടുക്കിയിലെ തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം ഉണ്ടായി. പുലർച്ചെ ആറോടെയാണ്
പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി എംപിമാരുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനുരാഗ് സിങ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ്, ഹേമാംഗ് ജോഷി എന്നിവരാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. എംപിമാരെ കയ്യേറ്റം ചെയ്‌തെന്ന്
ഭരണഘടന ചർച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാജ്യസഭയിൽ തൃണമൂൽ കോണ്ഗ്രസ് അംഗം ഡെറിക് ഒബ്രയാൻ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജിവക്കണമെന്നും, ബാബ സാഹിബ് അംബേദ്കറിനെ അവഹേളിച്ചതിൽ മാപ്പു പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ വിഷയം
ഹൈദരാബാദ്: എലി കടിച്ചതിനെ തുടർന്ന് പേവിഷബാധക്കെതിരെ എടുത്ത വാക്സിന്റെ അളവ് കൂടിയതിനെ തുടർന്ന് പതിനഞ്ച് വയസുകാരിയുടെ ശരീരം തളർന്നു. തെലങ്കാനയിലെ ഖമ്മം ദാനവായിഗുഡേം ബിസി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ട് മാസത്തിനിടെ
മുംബൈയിൽ യാത്ര ബോട്ട് മുങ്ങി പതിമൂന്ന് മരണം. നാവികസേനയുടെ ബോട്ടും യാത്രാബോട്ടും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ ഒരു നാവികസേന ഉദ്യോഗസ്ഥനും. എലിഫന്റ് കേവിലേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 20 പേർക്ക് പരുക്കേറ്റു. 11 നേവി ബോട്ടുകൾ, മറൈൻ പോലീസിന്റെ 3 , കോസ്റ്റു ഗാർഡിൻറെ ഒരു ബോട്ട്, നാല് ഹെലികോപ്റ്ററുകൾ എന്നിവ വഴിയാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്. യാത്ര
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ 31 അംഗങ്ങളുണ്ട്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് കമ്മിറ്റിയിൽ ഉള്ളത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിനം സമിതി റിപ്പോർട്ട് സമർപ്പിക്കണം. പി പി ചൗധരി, ഡോ.എസ്.എം.രമേഷ്, ശ്രീമതി. പുല്ലാങ്കുഴൽ സ്വരാജ്, ശ്രീ പർഷോത്തംഭായി രൂപാല, അനുരാഗ്
അഹമ്മദാബാദ്: കാമുകനോട് ഫോട്ടോ ചോദിച്ചതിന് പിന്നാലെ 27കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലാണ് സംഭവം. ബനസ്‌കന്ത സ്വദേശിനിയും ബ്യൂട്ടീഷനുമായ രാധാ ഠാക്കൂര്‍ ആണ് മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് പാലന്‍പുരില്‍ സഹോദരിക്കൊപ്പം താമസിച്ചുവരികയായിരുന്നു രാധ. സംഭവത്തില്‍ രാധയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ രാധയെ മരിച്ച നിലയില്‍
ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത നടന്നതിൽ വെച്ചുള്ള ഏറ്റവും വലിയ ലഹരി വേട്ടയിലൂടെ ലഹരി കടത്തിലെ മുഖ്യകണ്ണിയെ പിടികൂടി പൊലീസ്. 24 കോടിയുടെ എംഡിഎംഎയുമായാണ് നൈജീരിയന്‍ വനിതയെ പൊലീസ് പിടികൂടിയത്. ലഹരി കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെയാണ് പിടികൂടിയതെന്നും മുംബൈയില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ഇവർ ബെംഗളൂരുവിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. 2 കിലോ എംഡിഎംഎയാണ് യുവതിയില്‍ നിന്ന്