ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം 48 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി.
സംഘര്‍ഷഭൂമിയായ ഗാസയിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നുകളും ദുരന്തനിവാരണ സാമഗ്രികളുമായി ഇന്ത്യയുടെ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു. റഫാ ഇടനാഴി വഴിയാണ് ഗാസയ്ക്ക് ആവശഅയമായ സഹായമെത്തിക്കുക. പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യ 40 ടണ്‍ അവശ്യവസ്തുക്കളാണ് സഹായമായി എത്തിക്കുന്നത്. 6.5 ടണ്‍ മരുന്നും അനുബന്ധ വസ്തുക്കളും എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ
മഹാരാഷ്ട്രയിൽ പരിശീലന വിമാനം ഇടിച്ചിറക്കി. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ. റെഡ് ബോർഡ് അക്കാദമിയുടെ വിമാനമാകേണ്ട ഭാരമതി എയർ ഫീൽഡ്‌സിന് സമീപമാണ് ഇടിച്ചിറക്കിയത്. സംഭവത്തിൽ അനേഷണം ആരംഭിച്ച് ഡിജിസിഎ. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ
ധർമ്മശാല: ഏകദിന ലോകകപ്പിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യയും ന്യുസീലൻഡും ഇന്ന് ഏറ്റുമുട്ടും. കളിച്ച നാല് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാനിറങ്ങുന്നത്. കെയ്ൻ വില്യംസൺ ഇല്ലാതെയും മികച്ച പ്രകടനം നടത്തുന്ന കിവിസിന് ഒന്നും ഭയപ്പെടാനില്ല. ഹർദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതും ഷർദുൽ താക്കൂറിന്റെ മോശം പ്രകടനവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി.
നിർണായക ഗഗൻയാൻ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. റോക്കറ്റിൽ നിന്ന് വേർപ്പെട്ട ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലിൽ പതിച്ചു. 9 മിനിറ്റ് 51 സെക്കൻഡിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സംവിധാനം കാര്യക്ഷമമാണെന്ന് പരീക്ഷണ വിജയം അടിവരയിടുന്നു. പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തികരിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ്
എറണാകുളം പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ടയിൽ അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്. അന്വേഷണത്തിന് മറ്റ് ഏജൻസികളെ കൂടി ഉൾപ്പെടുത്തിയേക്കും പ്രതികൾ സ്ഥിരം കടത്തുകാർ എന്നും സംശയം. കുഴൽപ്പണം കടത്തിയ കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ അമൽ മോഹൻ, അഖിൽ സജീവ് എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് പണം എത്തിയത് കോയമ്പത്തൂരിൽ നിന്നു തന്നെയെന്ന് പോലീസ്
ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതി ഗഗന്‍യാന്റെ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചു. എഞ്ചിൻ ജ്വലനം സാധ്യമാകാത്തതിനാലാണ് വിക്ഷേപണം മാറ്റിവെച്ചത്. പ്രശ്‌നം പഠിച്ചശേഷം വീണ്ടും വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി. പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കും. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കാനിരുന്നത്.
ബിജെപി-ജെഡിഎസ് സഖ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ. സഖ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പ്രതികരിച്ചു. ജെഡിഎസ് കേരളാ ഘടകം സിപിഐഎമ്മിന് ഒപ്പം നില്‍ക്കുന്നെന്നാണ് പറഞ്ഞത്. എന്‍ഡിഎ ബന്ധത്തില്‍ കര്‍ണാടകയ്ക്ക് പുറത്തുള്ള സംസ്ഥാന ഘടകങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എച്ച് ഡി ഗേവഗൗഡ
ന്യൂഡല്‍ഹി: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതില്‍ കാനഡയുടെ വാദം തള്ളി വിദേശ കാര്യമന്ത്രാലയം. രാജ്യാന്തര നയതന്ത്ര ഉടമ്പടികള്‍ ലംഘിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ നയതന്ത്ര ഉടമ്പടികള്‍ ലംഘിച്ചെന്ന് കാനഡ ആരോപിച്ചിരുന്നു. ‘ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര സാന്നിധ്യത്തെക്കുറിച്ച് ഒക്ടോബര്‍ 19-ന് കാനഡ സര്‍ക്കാര്‍ നടത്തിയ പ്രസ്താവന
കർണാടകയിൽ സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞ പിതാവിനെ മകൻ കൊലപ്പെടുത്തി. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. ഇയാളുടെ മകൻ ദർശൻ തമ്മയ്യ (38) അറസ്റ്റിലായി. ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു. അതുകൊണ്ട് മകൻ ദർശനാണ്