ഹാലോൾ: ഗുജറാത്തിലെ പഞ്ച്മഹലിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന 38 സ്റ്റേറ്റ് റിസർവ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വഡോദരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ
പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമായ ഫിഡെ വനിതാ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ചാമ്പ്യനായ ഉക്രെയ്‌ന്റെ മരിയ മ്യുസിചുക്കിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ആര്‍ വൈശാലി. കഴിഞ്ഞ ചെസ് ലോകകപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സണെ നേരിട്ട രമേശ് ബാബു പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി. നാലാം റൗണ്ടിലാണ് ഉക്രെയ്ന്‍ താരമായ
പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികൾക്കുമൊപ്പമാണ് രാജ്കുമാർ താമസിച്ചിരുന്നത്.
ആന്ധ്രാപ്രദേശ് ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അപകടത്തിൽ 50 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. വൈശ്യനഗരം ജില്ലയിലാണ് അപകടം നടന്നത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു. അപകടത്തെ തുടർന്ന് 18 ട്രയിനുകൾ റദ്ദാക്കുകയും 22 ട്രയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിയിലേക്ക്. തുടർച്ചയായ ആറാം വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്തായി. വിജയത്തോടെ ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികൾ ബാക്കിനിൽക്കേയാണ് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുന്നത്. അതേസമയം അഞ്ചാം
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീർ സോൺ പൊലീസ്. പിസ്റ്റൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും
കുപ്പിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലെ ഗിരീഷ് പാർക്ക് ഏരിയയിലാണ് സംഭവം. സഹോദരന്മാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മിനറൽ വാട്ടർ വാങ്ങാൻ ചായക്കടയിൽ എത്തിയതായിരുന്നു പ്രതികൾ. പിന്നീട് 20 വയസ്സുള്ള കടയുടമയുമായി തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് യുവാക്കൾ ആക്രമണം
തമിഴകത്തിന്റെ വൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ലിയോ. വിജയ്‌യുടെ ലിയോ ആകെ 461 കോടി രൂപയിലിധകം നേടിയിരിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കനഗരാജ് ചിത്രം ലിയോക്ക്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചു. ഒക്‌ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ‘‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’’– ഇമെയിൽ സന്ദേശത്തിൽ പറയുന്നു. മുകേഷ്
റേഷന്‍ വിതരണ അഴിമതി കേസില്‍ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റില്‍. വീട്ടിലെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ ഗൂഢാലോചനയുടെ ഇരയെന്നാണ് അറസ്റ്റിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്. കഴിഞ്ഞ മമത മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയായിരിക്കെ ജ്യോതിപ്രിയ മല്ലിക് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ