പാമ്പിന്‍ വിഷം കൊണ്ട് റേവ് പാര്‍ട്ടി നടത്തി റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍.മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷകരുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയിലെ അംഗങ്ങള്‍ ഒരുക്കിയ കെണിയിലാണ് പ്രതികള്‍ കുടുങ്ങിയത്. എല്‍വിഷിനൊപ്പം നാലുപേര്‍ കൂടി
ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ കുറിക്കുന്നു. 2023- “ദീപാവലി”
ചെന്നൈ; തൂത്തുക്കുടിയിൽ നവദമ്പതികളെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി, മാരി സെൽവം (22), ഭാര്യ കാർത്തിക (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം മൂന്ന് ബൈക്കുകളിലായി ആറ് സംഘം ഇരുവരെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തക്ഷണം മരിച്ചു. ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹം കഴിച്ചത്. ഇരുവരും ഒരേ ജാതിയിൽ
എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് കുമാര്‍ സോങ്കറെ ‘വസ്ത്രാക്ഷേപം’ നടത്തിയെന്ന് മഹുവ അയച്ച പരാതിയില്‍ പറയുന്നു. നീചവും അധാര്‍മികവുമായ പെരുമാറ്റമാണ് കമ്മിറ്റിയില്‍ നിന്നുണ്ടായത്. നീതിയും ധാര്‍മികതയുമില്ലാത്ത എത്തിക്‌സ് കമ്മിറ്റിയുടെ
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഭൂരിഭാഗം പ്രദേശങ്ങളും പുകമഞ്ഞാൽ മൂടപ്പെട്ടു.ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ കാറുകൾക്ക് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ വായു മലിനീകരണം രൂക്ഷമാണ്. ഡൽഹി ഐ.ടി.ഒ വായു ഗുണനിലവാര സൂചിക ഗുരുതര അവസ്ഥയായ 428 രേഖപ്പെടുത്തി. ആനന്ദ് വിഹാർ, ചാണക്യപുരി, കോണോട്ട് പ്ലേസ്,ദ്വാരക
കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന്‍ രാജസ്ഥാനില്‍ കസ്റ്റഡിയില്‍. നോര്‍ത്ത് ഈസ്റ്റ് ഇംഫാല്‍ ഇഡി ഓഫിസര്‍ നവല്‍ കിഷോര്‍ മീണയെയാണ് അഴിമതിവിരുദ്ധ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരന്‍ വഴി 15ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇടനിലക്കാരനില്‍ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് നവല്‍ കിഷോര്‍ മീണയെ കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ എ.സി.ബിയാണ്
ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് 58-ാം പിറന്നാൾ ആണിന്ന്. പതിവ് തെറ്റിക്കാതെ ആരാധകരുടെ കൂട്ടം രാത്രി തന്നെ മന്നത്തിനു മുമ്പിൽ തടിച്ചുകൂടി. 12 മണിയോടെ ആരവങ്ങളും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളും തുടങ്ങി. പതിവ് തെറ്റിക്കാതെ തന്റെ ആരാധകരെ കാണാൻ ഷാരൂഖും എത്തി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ രീതിയിൽ പിറന്നാൾ ആഘോഷങ്ങൾ നടത്താനാണ് എസ്ആർകെയുടെ പദ്ധതി. മുംബൈയിലെ ബാന്ദ്ര കുർള
ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജറാകും. രാവിലെ 11 മണിക്ക് കേജ്‌രിവാൾ ഡൽഹിയിലെ ഇഡി ഓഫീസിലെത്തും. മദ്യനയ അഴിമതിയിൽ കേജ്‌രിവാളിന്റെ വ്യക്തമായ പങ്ക് സംബന്ധിച്ച തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതെന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക വീശിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെയാണ് ചിലർ പലസ്തീൻ പതാകയുമായി എത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരുന്നു. പ്രതികളെ പിന്നീട് വിട്ടയച്ചതായി പൊലീസ് അറിയിച്ചു. സ്റ്റേഡിയത്തിലെ ജി1, എച്ച്1 ബ്ലോക്കുകൾക്കിടയിലാണ് സംഭവം ഉണ്ടായത്.
രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില