Home Archive by category India News (Page 134)
India News

രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുഞ്ഞിനോട് പൊലീസുകാരന്റെ ക്രൂരത; മദ്യംനൽകി ബലാത്സം​ഗം ചെയ്തു

രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുട്ടിക്ക് നേരെ ക്രൂരത. രാജസ്ഥാനിലെ ദൗസയിൽ പെൺകുട്ടിക്ക് മദ്യം നൽകി ബലാത്സംഗം ചെയ്തു. ദൗസയിലെ പൊലീസ് ഉദ്യോ​ഗസ്ഥനാണ് പെൺകുട്ടിയെ മദ്യം നൽകി ബലാത്സംദം ചെയ്തത്. സംഭവത്തിൽ എസ് ഐ ഭൂപേന്ദ്ര സിം​ഗിനെ കസ്റ്റഡിയിലെടുത്തു. താൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ
Entertainment India News

‘പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം, കുട്ടിയെ കണ്ടെത്തി’; മുംബൈ പൊലീസിന് നന്ദി പറഞ്ഞ് സണ്ണി ലിയോൺ

തൻ്റെ ജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തി നൽകിയ മുംബൈ പൊലീസിന് നന്ദി അറിയിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കഴിഞ്ഞ ദിവസമാണ് ഒമ്പത് വയസ്സുള്ള കുട്ടിയെ മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് കാണാതായത്. വീട്ടിലെ സഹായിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. കാണാതായ കുട്ടി അനുഷ്‌ക കിരൺ മോറെയുടെ ചിത്രവും വിവരങ്ങളും
India News

തൊണ്ടി മുതലായ 60 കുപ്പി മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പൊലീസ് കോടതിയിൽ

മധ്യപ്രദേശിൽ തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന് പൊലീസ് മറുപടി നല്‍കിയത്. മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു. 180
India News

നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി; ഒരു ഗ്രാമം മുഴുവൻ പ്രതികള്‍

നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി. ബീഹാറിലാണ് സംഭവം. ബീഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ പേരല്ല, നാട്ടുകാര്‍ മുഴുവൻ ചേര്‍ന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ വാരിക്കൊണ്ടുപോയത്. രണ്ട് മാസം മുമ്പ് ആര്‍ജെ‌ഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ‘റോഡ് പണി
India News Kerala News

അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍, തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാര്‍ വീണ്ടും ഉള്‍വനത്തിലേക്ക് തുരത്തി.

തിരുവനന്തപുരം: ജനവാസമേഖലയിലെത്തിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാര്‍ വീണ്ടും ഉള്‍വനത്തിലേക്ക് തുരത്തി. അപ്പര്‍ കോതയാറില്‍ നിന്ന് മാഞ്ചോല തേയിലത്തോട്ടത്തിലെ ജനവാസമേഖലയിലേക്കാണ് അരിക്കൊമ്പന്‍ എത്തിയത്. വീണ്ടും ജനവാസ മേഖലയിലെത്തിയതോടെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് ശക്തിപ്പെടുത്തി. നേരത്തെയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം ആറില്‍ നിന്ന് 25ലേക്ക്
India News

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു.

ന്യൂഡൽഹി: മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, അഗസ്റ്റിൻ ജോർജ് മാസിഹ്, സന്ദീപ് മേത്ത എന്നിവരാണ് സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടത്. ഇവർ യഥാക്രമം ഡൽഹി, രാജസ്ഥാൻ, ഗുവാഹത്തി ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരാണ്. മൂന്ന് പുതിയ ജഡ്ജിമാരുടെയും നിയമനം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പുതിയ മൂന്ന് ജഡ്ജിമാരും
India News

‘സ്ത്രീകൾക്കെതിരായ പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം’

ജനസംഖ്യാ നിയന്ത്രണത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരായ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മോദി പറഞ്ഞു. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാറിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച പ്രധാനമന്ത്രി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ
India News

റെയില്‍വേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിച്ചു, യൂട്യൂബറെ തേടി റെയില്‍വെ പൊലീസ്

രാജസ്ഥാനിലെ റെയില്‍വേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറെ തേടി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ്. രാജസ്ഥാനിലെ ഫുലേര – അജ്മീർ പ്രദേശത്തെ ദന്ത്രാ സ്‌റ്റേഷന് സമീപമാണ് സംഭവം നടന്നത്. യൂട്യൂബറുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആര്‍ പി എഫ് ഇക്കാര്യം ശ്രദ്ധിച്ചതും ദൃശ്യത്തിലെ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതും. ട്രാക്കിന്റെ മധ്യത്തിൽ വച്ച് പടക്കത്തിന്
India News

മനുഷ്യക്കടത്ത്: രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്

രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം എന്നാണ് റിപ്പോർട്ട്. ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. റെയ്ഡുകളുടെ വിശദാംശങ്ങൾ പിന്നീട്
India News Kerala News Top News

‘പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം’: സുപ്രീം കോടതി

ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല, മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാൻ രാജസ്ഥാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ