വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ വെടിയേറ്റ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സ്വത്ത് തർക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം
ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ ആഘോഷത്തില്‍ ശനിയാഴ്ചത്തെ സന്ധ്യ അയോധ്യയില്‍ ദീപാങ്കുരമായി. നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത് 22 ലക്ഷത്തിലധികം ദീപങ്ങളാണ്. അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയതിനൊപ്പം തന്നെ സ്വന്തം റെക്കോർഡ് തകർക്കുകയും ചെയ്തു. ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ ചടങ്ങിൽ പങ്കെടുത്തു.
ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 410 റൺസ് ആണ് നേടിയത്. 94 പന്തിൽ 128 റൺസ് നേടി പുറത്താവാതെ നിന്ന ശ്രേയാസ് അയ്യർ ഇന്ത്യയുടെ ടോപ്പ് സ്കോററായി. കെഎൽ രാഹുൽ 102 റൺസ് നേടി പുറത്തായി. നെതർലൻഡ്സിനായി ബാസ് ഡെ ലീഡെ രണ്ട് വിക്കറ്റ് വീഴ്ത്തി തീപ്പൊരി തുടക്കമാണ് ശുഭ്മൻ
ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. ഇവരെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ അഞ്ചിന് പൂക്കച്ചവടക്കാരനായ പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ബിജെപി നേതാവിൽ നിന്നും വലിയ പതനത്തിലേക്കാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഈ തെരഞ്ഞെടുപ്പ്. 2013ൽ പാർട്ടിക്കുള്ളിൽ നരേന്ദ്ര മോദിക്ക് സമനായിരുന്ന ശിവരാജ് സിങ് ചൗഹാൻ ഇന്ന് പ്രധാന മന്ത്രിയുടെ നിഴലിലാണ്. മറ്റൊരുനേതാവും അനുഭവിച്ചിട്ടില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ഈ തെരഞ്ഞെടുപ്പിൽ ശിവരാജ് സിങ് ചൗഹാൻ. 2013 ൽ
ബെംഗളൂരു: ഏകദിന ലോകകപ്പിന്റെ സെമി ലൈനപ്പായി. പ്രതീക്ഷിച്ചതുപോലെ ഇന്ത്യയുടെ എതിരാളി ന്യുസീലൻഡ് തന്നെയാണ്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ-ന്യുസീലൻഡ് സെമി ഫൈനൽ വരുന്നത്. കഴിഞ്ഞ തവണത്തെ തോൽവിക്ക് മറുപടി പറയുകയാണ് ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം. നവംബർ 15ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ സെമി നടക്കുക. മുംബൈയാണ് മത്സരവേദി. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും
നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വിഡിയോയിൽ കേസെടുത്ത് ഡൽഹി പൊലീസ്. ഡൽഹി പൊലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗമാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 465, 469, ഐടി ആക്ട് 66, 66ഇ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈക്കുഞ്ഞിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെ തോടിന്റെ കരയിൽ തള്ളിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ അസം നാഗോൺ ജില്ലയിലെ പാട്യ ചാപോരി സ്വദേശികളായ മുക്ഷിദുൽ ഇസ്ലാം(31) മുഷിത ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി ഇവർ രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം
11 വയസുകാരൻ്റെ കൊലപാതകക്കേസ് പരിഗണിക്കുന്നതിനിടെ സുപ്രിം കോടതിയിൽ അതിനാടകീയ രംഗങ്ങൾ. കുട്ടിയുടെ കൊലപാതക്കേസിൽ വാദം കേൾക്കുന്നതിനിടെ 11 വയസുകാരൻ തന്നെ കോടതിയിൽ നേരിട്ട് ഹാജരായി. മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസിൽ കുടുക്കാനായി അച്ഛൻ നൽകിയ കള്ളക്കേസാണ് തൻ്റെ കൊലപാതകമെന്ന് ബാലൻ കോടതിയെ ബോധിപ്പിച്ചു. ഈ വർഷത്തിൻ്റെ തുടക്കത്തിലാണ് യുപി സ്വദേശിയായ 11 വയസുകാരൻ്റെ അച്ഛൻ
ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. ബോംബേറിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു .ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല.ശനിയാഴ്ച രാവിലെയാണ് സംഭവം.ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ.