Home Archive by category India News (Page 131)
Entertainment India News Kerala News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. നവാഗതനായ ആനന്ദ് ആകര്‍ഷി
India News International News

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ. ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലിൽ വെച്ച് ഹൂതികൾ പിടിച്ചെടുത്തത്. കപ്പലിൽ ബൾഗേറിയ, ഫിലിപ്പൈൻസ്, മെക്‌സിക്കോ, ഉക്രൈൻ അടക്കമൂള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ജീവനക്കാരാണ് ഉള്ളത്. ഇസ്രയേൽ പ്രധാനമന്ത്രി ബൻചമിൻ നെതന്യാഹുവിന്റെ ഒഫിസാണ് ചരക്ക് കപ്പൽ പിടിച്ചെടുത്തത് അറിയിച്ചത്.
India News International News Sports

ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി

ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി. 11 മത്സരങ്ങളിൽ 95.62 ശരാശരിയിൽ 765 റൺസ് അടിച്ചുകൂട്ടിയാണ് കോലി ടൂർണമെൻ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളും താരം ഈ ലോകകപ്പിൽ നേടി. 90 സ്ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ കോലി 63 പന്തിൽ 54 റൺസ് നേടി പുറത്താവുകയായിരുന്നു. ഇന്ത്യയെ ഏഴ് വിക്കറ്റിനു
India News International News Sports Top News

ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ്

ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി
India News International News Sports

ഫിഫ്റ്റിക്ക് പിന്നാലെ കോലി മടങ്ങി; ഇന്ത്യയ്ക്ക് വൻ തിരിച്ചടി

ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മൻ ഗിൽ, രോഹിത് ശർമ, ശ്രേയാസ് അയ്യർ, വിരാട് കോലി എന്നിവരെയാണ് നഷ്ടമായത്. കോലി മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 29ആം ഓവറിലെ മൂന്നാം പന്തിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് കോലിയെ വീഴ്ത്തിയത്. ഷോർട്ട് ബോൾ തട്ടിയിടാൻ ശ്രമിച്ച കോലി പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. 63 പന്തുകൾ
Entertainment India News

‘സ്ത്രീവിരുദ്ധം, നിരാശയും രോഷവും തോന്നുന്നു’; മൻസൂർ അലിഖാനെതിരെ ലോകേഷ് കനകരാജ്

നടൻ മന്‍സൂര്‍ അലി ഖാന്‍ തൃഷയ്ക്കെതിരെ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നും ലോകേഷ് എക്സിലൂടെ കുറിച്ചു. തൃഷയുടെ പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. ‘ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചതിനാൽ ശ്രീ മൻസൂർ അലി
India News International News Sports Top News

ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്

അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ കലാശക്കളി. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റിൽ പറത്തി 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ പരസ്പരം
India News

യുവതിയും അഞ്ച് വയസുകാരി മകളും കഴുത്തറുത്ത നിലയിൽ

ബീഹാറിലെ ബക്സർ ജില്ലയിൽ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനിതാ ദേവി (29), മകൾ സോണി കുമാരി എന്നിവരാണ് മരിച്ചത്. ബല്ലാപൂർ ഗ്രാമത്തിലെ വസതിയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ബക്സർ പൊലീസ് സൂപ്രണ്ട് മനീഷ്
Entertainment India News

ലൈസൻസില്ല, ഹെൽമെറ്റുമില്ല; ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്

തമിഴ് നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പൊലീസ്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും 1000 രൂപയാണ് പിഴയിട്ടത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. 17കാരനായ യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാൻ് മകന് പൊലീസ് പിഴ ഈടാക്കിയത്. ധനുഷും
India News

‘രക്ഷാദൗത്യം വെല്ലുവിളി നിറഞ്ഞത്, തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരും’; ഉത്തരകാശി കളക്ടർ

ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സിൽക്യാരയിലെ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി ജില്ലാ കളക്ടർ അഭിഷേക് റൂഹേല പറഞ്ഞു. രക്ഷാദൗത്യത്തിൽ തായ്‌ലൻഡിലെ വിദഗ്ധ സംഘത്തിൻ്റെ ഉപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്റെ ഒരു ഭാഗം തകർന്ന് 40 തൊഴിലാളികൾ