ലോകകപ്പിലെ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. മധ്യ ഓവറുകളിൽ കൂടുതൽ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതൽ ബൗണ്ടറികൾ അടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മുൻ മുൻ ബാറ്ററായ ഗംഭീർ സ്‍പോർട്സ്കീഡയോട് പറഞ്ഞു.
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വൈകിയേക്കും. ഡ്രില്ലിങ് അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചു. ആറ് മീറ്റർ കൂടി കൂടി തുരന്നാല്‍ പൈപ്പ് തൊഴിലാളികളുടെ അടുത്ത് എത്തും എന്ന സ്ഥിതിയിലാണ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചത്. തടസം നീക്കാൻ ശ്രമം ആരംഭിച്ചതായി എന്‍ഡിആര്‍എഫ് അറിയിച്ചു. തടസം നീക്കുന്നതിനായി
ജമ്മു കശ്മീരിലെ രജൗരിയിൽ നാല് സൈനികർക്ക് വീരമൃത്യു. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഓഫീസർമാർക്കും 2 ജവാൻമാർക്കും ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. ഇന്നലെ പുലർച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചത്. തുടർന്ന് സൈന്യം മേഖലയിൽ തെരച്ചിൽ നടത്താൻ എത്തിയപ്പോൾ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. ഒരു
അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തെരെഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക.റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിൽ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചതായി റിപ്പോർട്ട്. ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചു എന്നാണ് ഇതിനർത്ഥം. കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങി ചില വിഭാഗങ്ങളില്‍ ഇന്ത്യ വിസ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. സെപ്റ്റംബറിൽ കനേഡിയൻ പൗരന്മാർക്ക്
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിനും വ്യാപകമായി പ്രചരിക്കുന്ന ഡീപ്ഫേക്ക് ഫോട്ടോയ്‌ക്കെതിരെയും സാറ ടെണ്ടുൽക്കർ. സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കാജനകമാണ്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്ന് ഡീപ്ഫേക്ക് ചിത്രങ്ങൾ പങ്കിടുന്നുണ്ട്. ‘എക്സ്’ അത്തരം അക്കൗണ്ടുകൾ പരിശോധിച്ച് സസ്‌പെൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സാറ പറഞ്ഞു. അടുത്തിടെ @SaraTendulkar__ എന്ന ‘എക്സ്’
ബന്ദി വിഷയത്തിൽ ഇസ്രായേലിന്റെ നിലപാട് പ്രസക്തമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നത് അംഗികരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഗാസയിലെ സാധാരണ ജനങ്ങൾക്ക് അവശ്യ സാധനങ്ങളും- മരുന്നും ലഭ്യമാക്കണ്ടത് അനിവാര്യമെന്നും ഇന്ത്യ വ്യക്തമാക്കി. സമാധാനത്തിനും ഭീകരാവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
നടി തൃഷ കൃഷ്ണയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ലിയോ സിനിമയുമായി
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ്
ഉത്തരകാശി രക്ഷാദൗത്യത്തിൽ ഇനിയുള്ള മണിക്കൂറുകൾ നിർണായകമെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത്ത് സിൻഹ ട്വന്റിഫോറിനോട്. തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഓഗർ ഡ്രില്ലിംഗ് മെഷീൻ വഴിയുള്ള രക്ഷ ദൗത്യമാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. പ്രഥമ പരിഗണന അതിന് തന്നെയാണ് നൽകുന്നത്. ഡ്രില്ലിങ് മെഷീൻ വഴിയുന്ന പ്രവർത്തനം വിജയകരമായാൽ ഒന്നര