തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി
തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിൽ. പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടിനും രണ്ട് പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും
ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം. ഈ മാസം 18 ന് ഹരിയാനയിലെ നുഹ് ഏരിയയിലാണ് സംഭവം. “ഗൗ ഹമാരി മാതാ ഹേ” (പശു ഞങ്ങളുടെ അമ്മയാണ്), “ബെയിൽ ഹമാരാ ബാപ് ഹേ” (കാള ഞങ്ങളുടെ പിതാവാണ്) എന്ന് ആവർത്തിച്ച് ഉച്ചരിക്കാൻ അക്രമികൾ പിക്കപ്പ് ട്രക്ക് ഡ്രൈവറായ അർമാൻ ഖാനോട് ആവശ്യപ്പെടുകയായിരുന്നു. മുട്ടുകുത്തിച്ച് നിർത്തി ശരീരത്തിൽ ശക്തമായി
ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലി ജില്ലയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേരാണ് കുടുങ്ങി
ഇന്ത്യയിൽ ഉപയോഗിച്ച കാറുകൾക്ക് ജി എസ് ടി വർധിക്കും. 12%ത്തിൽ നിന്നും 18%മായി വർധിക്കും. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയർത്തിയത് പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. ഇലക്‌ട്രിക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. 50
ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 ശതമാനമായി നിശ്ചയിച്ച നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ
ജയ്പൂരില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വന്‍തീപിടിത്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു
രാജസ്ഥാന്‍: ജയ്പൂരില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വന്‍തീപിടിത്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 11 പേര്‍ പൊള്ളലേറ്റ് മരിച്ചു. പൊള്ളലേറ്റ പകുതിയിലേറെ പേരും വളരെ ഗുരുതരാവസ്ഥയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജയ്പൂര്‍ അജ്മീര്‍ ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 37 വാഹനങ്ങള്‍ക്കും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. അഞ്ച്
ന്യൂഡൽഹി: ഗാർഹികപീഡനത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും മറ്റും ഭാര്യമാർക്ക് സംരക്ഷണം നൽകുന്ന ഗാർഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി. ഭർത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ആനുകൂല്യങ്ങൾ നേടാനും മറ്റും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഭോപ്പാലിൽ നിന്നുള്ള ദമ്പതിമാരുടെ വിവാഹമോചന കേസിലായിരുന്നു
ബംഗളുരു: സ്ത്രീകളെ കെണിയിൽ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് യുവാക്കളെ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് പിടികൂടിയത്. ബിരുദധാരികളായ ഇരുവരും രണ്ട് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. 32കാരിയായ ഒരു സ്ത്രീ പരാതിയുമായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയപ്പോഴാണ് സംഭവം സംബന്ധിച്ച
പാർലമെന്റിലെ കയ്യാങ്കളിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാർലമെന്റിൽ സ്ത്രീകളുടെ അന്തസ്സുയർത്തിപ്പിടിക്കാൻ നടപടി വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മോശം പെരുമാറ്റത്തിൽ കമ്മിഷൻ ആശങ്ക രേഖപ്പെടുത്തി.ബി.ജെ പി അംഗം ഫാങ്‌നോൺ കൊന്യാക്കിനുണ്ടായ ദുരനുഭവത്തിലാണ് നടപടി. പാർലമെൻറിൽ വനിത അംഗങ്ങളുടെ അന്തസ്സിനും അവകാശങ്ങൾക്കും ഏറ്റ അവഹേളനമെന്നും