മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ.
പിറന്നാൾ ആഘോഷിക്കാൻ ദുബായിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചതിന് ഭർത്താവിനെ അടിച്ച് കൊലപ്പെടുത്തി ഭാര്യ. സംഭവത്തിൽ ഭാര്യ രേണുകയെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പൂണെ വാൻവാഡിയിൽ താമസിക്കുന്ന കൺസ്ട്രക്ഷൻ ബിസിനസുകാരനായ നിഖിൽ ഖന്ന(36)യാണ് രേണുക അടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. രേണുകയെ ജന്മദിനം ആഘോഷിക്കാൻ നിഖിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം. മത്സരത്തിനായി ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തി. ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്. ഇന്ന് ഇരു ടീമുകള്‍ക്കും ഓപ്‌ഷനല്‍ പരിശീലനമുണ്ട്. ഞായറാഴ്‌ചത്തെ രണ്ടാം ട്വന്‍റി 20 കഴിഞ്ഞ് തിങ്കളാഴ്‌ച ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി
മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽകേരളത്തിൽ നിന്ന് ഒരാളെ കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം ചെയ്യുന്നയാളാണ് ഫെബിൻ. സംഭവത്തിൽ ഇന്നലെ അമീൻ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എ.ടി.എസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കഴിഞ്ഞ 23 നു രാവിലെ ഇ മെയിൽ
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് വൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ നിറകയ്യടികളോടെയാണ് പ്രേക്ഷകർ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത്. തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ഗോവയിലും ലഭിച്ചത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്റെ തോക്കും തിരകളും നഷ്ടപ്പെട്ടു. എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. കേരള പോലീസിന്റെ തോക്കും പത്ത് റൗണ്ട് തിരകളുമാണ് നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് പോയ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ്
മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. ഇപ്പോൾ കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഗൂഗിൾ പേ റീച്ചാർജുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട് എന്ന് ഒരു യൂസർ വെളിപ്പെടുത്തി.
സ്ത്രീവിരുദ്ധ പരാമർശത്തിൽ നടി തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ.പ്രസ്താവന കരണമുണ്ടാക്കിയ മനോവിഷമങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത് കത്തിലൂടെയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ താൻ
രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർ മാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. 200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്. അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 51756 പോളിംഗ് ബൂത്തുക്കളാണ് സംസ്ഥാനത്ത്
മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചതിന് പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നൽകിയിരുന്നുവെങ്കിലും ഹർജി പിൻവലിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷനിൽ ഹാജരായി നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ