Home Archive by category India News (Page 12)
India News

തെലങ്കാനയില്‍ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി,
India News

ഡൽഹിയിൽ കഴിഞ്ഞ ദിവസം കാണാതായ കുട്ടി കൊല്ലപ്പെട്ട നിലയിൽ.

ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം കാണാതായ കുട്ടി കൊല്ലപ്പെട്ട നിലയിൽ. അതേസമയം കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്താണ് എട്ടുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ
Entertainment India News

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. 20 ദിവസത്തിന് ശേഷം കുട്ടി പ്രതികരിച്ചുവെന്ന് പിതാവ് അറിയിച്ചു. കുട്ടിയെ ഓക്‌സിജൻ, വെന്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റിയതായും കുട്ടിയുടെ പിതാവ് ഭാസ്‌കർ പറഞ്ഞു. അല്ലു അർജുനെയും തെലങ്കാന സർക്കാരിനെയും പിന്തുണക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുട്ടി
India News

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു.

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത്
India News

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 26ന് കർണാടകയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യും. അംബേദ്കർ വിവാദത്തിൽ ബിഎസ്പിയും ഇന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ
India News

അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിലാക്കി തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റില്‍.

ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിലാക്കി തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റില്‍. തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തു(35)വിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ സത്യ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സത്യ മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും ദിവസവും വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസവും വഴക്കിട്ടപ്പോള്‍
Entertainment India News

തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെയുള്ള കേസ്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെയുള്ള കേസ് മുറുക്കുന്നതിന് പിന്നാലെ അല്ലുവിൻ്റെ ഭാര്യ പിതാവായ ചന്ദ്രശേഖർ റെഡ്ഢി കോൺഗ്രസ് നേതൃത്വത്തെ കണ്ടു. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ബി മഹേഷ് കുമാർ ഗൗഡും എ ഐ സി സി നേതാവ് ദീപാദാസ് മുൻഷിയുമാണ് കൂടിക്കാഴ്ച നടത്തിയത്. അല്ലു അർജുനെതിരെയുള്ള നരഹത്യ കേസ് കടുപ്പിച്ചതോടെയാണ് കൂടികാഴ്ച. ടിപിസിസി
India News

മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെടുന്ന സമ്പന്നരെ വിവാഹം കഴിച്ച് അവരിൽ നിന്നും സ്വർണവും പണവും തട്ടി മുങ്ങുന്നത് പതിവാക്കിയ യുവതി അറസ്റ്റിൽ

ജയ്പൂർ: മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെടുന്ന സമ്പന്നരെ വിവാഹം കഴിച്ച് അവരിൽ നിന്നും സ്വർണവും പണവും തട്ടി മുങ്ങുന്നത് പതിവാക്കിയ യുവതി അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് നാല് മാസത്തോളം കൂടെ താമസിച്ച് കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം നേടിയ ശേഷമാണ് 36കാരി ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളുമായി മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുൻപ് പരാതി നൽകിയവരെ ഗാർഹിക പീഡന കേസിൽ കുടുക്കി യുവതി
India News

ജിഎസ്ടി കൗൺസിൽ യോഗം ശനിയാഴ്ച അവസാനിച്ചതോടെ വില കൂടുന്നതും കുറയുന്നതുമായ സാമഗ്രികളുടെ ചിത്രം പുറത്തുവന്നു

ന്യൂഡൽഹി: അമ്പത്തിയഞ്ചാമത് ജിഎസ്ടി കൗൺസിൽ യോഗം ശനിയാഴ്ച അവസാനിച്ചതോടെ വില കൂടുന്നതും കുറയുന്നതുമായ സാമഗ്രികളുടെ ചിത്രം പുറത്തുവന്നു. ബിസിനസുകാർക്കും വ്യക്തികൾക്കും ആശ്വാസമാകുന്നതാണ് പുതിയ തീരുമാനങ്ങൾ എന്നാണ് കൗൺസിലിന്റെ വാദം. സമ്പുഷ്ടീകരിച്ച അരിയുടെ ഉപഭോഗം വർധിപ്പിക്കാനായി, അവയുടെ ജിഎസ്ടി നിരക്ക് 5% ആയി കുറച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് കൂടുതലായി ഈ അരി ലഭ്യമാക്കാനാണ് ഈ
Entertainment India News

തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്. അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റർ അധികാരികൾ പൊലീസിനെ ഡിസംബർ രണ്ടിന് കണ്ടിരുന്നു. എന്നാൽ തിരക്ക്