ബംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ‘ബിബിഎ
തിരുവനന്തപുരം: ഐഎസ്ആർഒയ്ക്കിത് ഹാപ്പി ന്യൂയർ. ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും പിന്നാലെ മറ്റൊരു ചരിത്ര ദൗത്യത്തിന് പുതുവത്സര ദിനത്തിൽ വിജയക്കുതിപ്പ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.10 ഓടെ എക്സ്പോസാറ്റ് വിക്ഷേപിച്ചു. ബഹിരാകാശത്തെ എക്സറേ തരംഗങ്ങളെ നിരീക്ഷിച്ച് തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്ത്യയുടെ അഭിമാന വിക്ഷേപണ
വിജയ്-വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന ദളപതി 68 ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്നാണ് സിനിമയുടെ പേര്. പുതുവത്സരത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലെത്തുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘ലിയോ’യ്ക്ക് ശേഷമുള്ള വിജയ് ചിത്രമാണ് ‘ദളപതി 68’. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷനും മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനുമെതിരെ താരങ്ങൾ നിലപാട് കടുപ്പിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സർക്കാർ. ബ്രിജ് ഭൂഷണെയും സംഘത്തേയും സർക്കാർ സംരക്ഷിക്കുന്നുവെന്നാണ് ഗുസ്തി താരങ്ങൾ പറയുന്നത്. ഗുസ്തി ഫെഡറേഷനെതിരായ സസ്പെൻഷൻ കണ്ണിൽ പൊടിയിടലാണെന്നും താരങ്ങൾ വിലയിരുത്തുന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് ചർച്ച നടത്താത്തതിലും താരങ്ങൾക്ക്
ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശവും നൽകി. വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലർത്തുവാനും അറിയിപ്പ്. അന്തരീക്ഷ താപനില 9°C ലേക്ക് താഴ്ന്നു. ഡൽഹിയിൽ ശൈത്യത്തോടെപ്പം വായുമലിനീകരണവും രൂക്ഷമാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 450 ന് മുകളിലേക്ക് ഉയർന്നു. GRAP 3 പ്രകാരമുള്ള
അയോധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയർപോർട്ട് ഉദ്ഘാടനം ചെയ്തത്.കേരളത്തിലെ നാലമ്പല യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലമ്പല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 1450
തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി വിജയ്. വിജയ് ഇന്ന് തൂത്തുക്കുടിയിൽ എത്തി. തൂത്തുക്കുടി (തൂത്തുക്കുടി), തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതരായ നിവാസികൾക്ക് ആവശ്യമായ സഹായഹസ്തം നൽകി. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ്, പ്രസംഗത്തിനു മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്.
പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ; ഇവരെ അവസാനമായി കണ്ടത് 2019 ജൂലൈയിൽ
കർണാടകയിൽ പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരേ കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ച് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ അവർ ബുദ്ധിമുട്ടിയിരുന്നുവെന്നും
ചെന്നൈ: പൊലീസ് സംരക്ഷണം ലഭിക്കാനായി സ്വന്തം വീടിനു നേരെ ആക്രമണം നടത്തിയ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. വീടിന് നേരെ ഇവർ പെട്രോൾ ബോംബ് എറിയുകയായിരുന്നു. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറി പെരി സെന്തിൽ, മകൻ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവൻ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ്
പുതുക്കോട്ട: തമിഴ്നാട്ടിൽ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.