Home Archive by category India News (Page 116)
India News

യുപിയിൽ ഡോക്ടറെ വീട്ടിൽ കയറി വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ 35 കാരനായ ആയുർവേദ ഡോക്ടറെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജൗൻപൂർ ജില്ലയിലെ ജലാൽപൂർ മേഖലയിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഡോ തിലക്ധാരി സിംഗ് പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ബിരുദധാരിയായ സിംഗ്
India News

‘കെജ്‍‍രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും’; പോസ്റ്റുകളുമായി എഎപി നേതാക്കൾ

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നുവെന്ന് സൂചന. കെജ്‍രിവാളിന്റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. വീട് റെയ്ഡ് ചെയ്‌തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്‍‍രിവാളിനെ
Entertainment India News

സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ലോകേഷ്  കനഗരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോകേഷിന്‍റെ ലിയോ കണ്ട  മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. സംവിധായകന്‍ ലോകേഷിന്റെ മാനസികനില പരിശോധിക്കണം എന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.  ലോകേഷ് തന്‍റെ  സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സ്ത്രീകളെ കൊല്ലുന്ന
India News Kerala News

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി തൃശൂരില്‍; വിവിധ മേഖലകളിലെ സ്ത്രീപ്രതിനിധികള്‍ പങ്കെടുക്കുന്നു

ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍. പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാടില്‍ ഇറങ്ങിയ ശേഷം റോഡുമാര്‍ഗമാണ് മോദി സ്വരാജ് ഗ്രൗണ്ടിലേക്കിറങ്ങിയത്. തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ
India News

കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് മധ്യവയസ്‌കൻ

കർണാടകയിൽ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍. ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം. കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കറത്തത്. കുട്ടികള്‍ പൂക്കള്‍ പറിച്ചുവെന്ന കാരണത്താല്‍ ഇയാൾ അങ്കണവാടി ജീവനക്കാരിയോട് വഴക്കിട്ടു. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെയാണ് 50
Entertainment India News

സേനാപതിക്ക് ഇനി അൽപ്പം വിശ്രമം; ‘ഇന്ത്യൻ 2’ ചെന്നൈ ഷെഡ്യൂൾ പൂർത്തിയാക്കി കമൽ

കമൽഹാസനും ശങ്കറും ഒരേസമയം ‘ഇന്ത്യൻ 2’വും ഇന്ത്യൻ 3’യും ചിത്രീകരിക്കാൻ തീരുമാനിച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇരു സിനിമകളുടെയും ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചില പ്രധാന രംഗങ്ങളും രണ്ട് പാട്ടുകളുമാണ് ചിത്രീകരിക്കാനുള്ളത്. ഇരു സിനിമകളുടെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് സൂചന. കമൽഹാസനും ശങ്കറും ഒരേസമയം
India News

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ട; 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈൻ പിടികൂടി, 8 പേർ അറസ്റ്റിൽ

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ടയുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേർ അറസ്റ്റിലായി. പിടികൂടിയ ലഹരി വസ്തുവിന് 75 കോടി രൂപ വിലവരുമെന്ന് എൻ സി ബി അറിയിച്ചു. ഡിസംബർ 21നും 28നും ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുകൾ നടന്നിരിക്കുന്നത്. ഡിസംബർ 21ന് 4.8 കിലോ മെത്താഫെറ്റാമൈനുമായി 4 പേരാണ് പിടിയിലായത്. ചെന്നൈ സ്വദേശികളായ
India News Kerala News Top News

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; റോഡ് ഷോ, മഹിളാ സമ്മേളനം പ്രധാന അജണ്ട, സാമുദായിക നേതാക്കളെ കണ്ടേക്കും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കാർ മാർഗ്ഗം തൃശൂർ നഗരത്തിലെത്തും. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ നീളും. തുടർന്ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മഹിളാ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ട്
India News

പരിശ്രമവും പ്രാർത്ഥനകളും വിഫലമായി, കളിക്കുന്നതിനിടെ കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മുംബൈ : ഗുജറാത്തിൽ കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ദ്വാരകയിൽ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെടുത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലെത്തും വഴി മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിലേക്ക് വീണത്.  
India News

അമ്മയുടെ മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് ഒരു വയസുകാരൻ; 30 കിലോമീറ്റർ അകലെ മെട്രോ സ്റ്റേഷനിൽ അച്ഛന്റെ മൃതദേഹം

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെട്രോ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്ന് ഇയാള്‍  രക്ഷപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഡിഎല്‍എഫ് ഫേസ് 3 ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശര്‍മയാണ് കൗശാംബി മെട്രോ സ്റ്റേഷനില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ മെട്രോ