വ്യാജ കൊറിയർ തട്ടിപ്പിൽ മുതിർന്ന മാധ്യമപ്രവർത്തകയ്ക്ക് നഷ്ടമായത് 1.2 കോടി രൂപ. ഫെഡ്എക്സ് കൊറിയർ തട്ടിപ്പിലാണ് ബെംഗളൂരുവിൽ 70കാരിയായ മാധ്യമപ്രവർത്തകയ്ക്ക് പണം നഷ്ടമായത്. തട്ടിയെടുത്ത പണം കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പല അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാർ മാറ്റിയെന്ന് പൊലീസ് അറിയിച്ചു. തട്ടിയ
പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍… എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചത്. മകര സംക്രാന്തിയോടനുബന്ധിച്ച് നരേന്ദ്ര മോദി തന്റെ വസതിയിലെ പശുക്കള്‍ക്ക്
ഓടുന്ന ഇരുചക്രവാഹനത്തിലെ ദമ്പതികളുടെ ആലിംഗന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. മുംബൈ ബാന്ദ്ര റിക്ലമേഷൻ ഏരിയയിൽ നിന്നുള്ളതാണ് വിഡിയോ. ഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. സ്കൂട്ടറിൽ പുതപ്പുമൂടി അഭിമുഖമായി ഇരിക്കുന്ന യുവതിയും യുവാവും പരസ്പരം
മധ്യപ്രദേശിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവ്. പെൺകുഞ്ഞ് ജനിക്കാത്തതിൽ നിരാശനായാണ് ആൺകുട്ടിയെ പിതാവ് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. നേരത്തെ തന്നെ രണ്ട് ആൺകുട്ടികളുള്ളതിനാൽ മൂന്നാമത്തെ കുട്ടി പെൺകുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാൽ, ആ കുട്ടിയും ആൺകുട്ടിയായിരുന്നു. ഇതോടെയാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യയെ മർദ്ദിച്ച് 12 ദിവസം പ്രായമായ
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ ഉത്തർപ്രദേശ് അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ എന്ന ഡെവലപ്പർമാരിൽ നിന്നാണ് വസ്തു വാങ്ങിയത്. വസ്തുവില്‍ ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കുന്നതായും പ്ലോട്ടിന് 14.5 കോടി രൂപ വില വരുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഗോവ: ഗോവയിലെ അപ്പാർട്ട്മെന്‍റിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ്പ് സിഇഒ സുചന സേഥിനെ ഭർത്താവ് വെങ്കട്ട് രാമനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പൊലീസ്. എന്തിനാണ് എന്‍റെ കുഞ്ഞിനെ കൊന്നതെന്ന് വെങ്കട്ട് രാമൻ സുചനയോട് ചോദിച്ചപ്പോൾ താനൊന്നും ചെയ്തില്ലെന്നായിരുന്നു സുചനയുടെ മറുപടി. കേസന്വേഷണത്തിന്‍റെ ഭാഗമായി
ബെംഗളൂരു: ചൈനീസ് പട്ടം കഴുത്തിൽ തട്ടി മാരകമായി മുറിവേറ്റ് സൈനികൻ മരിച്ചു. ഹൈദരാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കാഗിത്തല കോട്ടേശ്വർ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെമ്പാടും പട്ടം പറത്തൽ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബൈക്കിൽ വരികയായിരുന്ന കോട്ടേശ്വറിന്‍റെ കഴുത്തിൽ പട്ടത്തിന്‍റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വർ
ബംഗളൂരു: ഭര്‍ത്താവിനെ തലയ്ക്ക് അടിച്ച കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബംഗളൂരു എച്ച്എസ്ആര്‍ ലേ ഔട്ട് മേഖലയില്‍ താമസിക്കുന്ന നന്ദിനി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. 30കാരന്‍ വെങ്കട്ട് നായ്ക്കിനെയാണ് ഇരുവരും ചേര്‍ന്ന് കൊന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ: ഒന്‍പതാം തീയതി വെങ്കട്ട് നായിക്ക് വീടിന് പുറത്ത് പോയ സമയത്ത് നന്ദിനി നിതീഷിനെ
മോഡൽ ദിവ്യ പഹൂജയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയയാൾ പശ്ചിമ ബംഗാളിൽ പിടിയിൽ. ബൽരാജ് ഗില്ലിനെയാണ് കൊൽക്കത്ത പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്രയ്‌ക്കൊപ്പം വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെ, കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് ബൽരാജ് പിടിയിലാകുന്നത്. ഒപ്പമുണ്ടായിരുന്ന രവി കടന്നുകളഞ്ഞു. ഈ വർഷം ജനുവരി 2നാണ് ഹോട്ടൽ സിറ്റി പോയിന്റിൽ ദിവ്യയെ അഞ്ച് പേർ
അഫ്‌ഗാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വിജയത്തുടക്കം. 38 പന്തില്‍ 50 തികച്ച് അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ദുബെ 40 പന്തില്‍ 60 റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3). നായകൻ രോഹിത് ശര്‍മ്മ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ റണ്ണൗട്ടിൽ കുരുങ്ങി ഡക്കായാണ് കൂടാരം കയറിയത്.