ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് കഴിഞ്ഞദിവസം ബെംഗളൂരുവിലെ സ്വകാര്യ സ്കൂള്‍
നടൻ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി ആയേക്കും. ഒരുമാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ സാധ്യത. വിജയ്‌യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായേക്കും. തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് വിജയ്.താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍
75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്. ഇതാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ
ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും. ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട്
ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ക്കുള്‍പ്പെടെ ആകെ 34 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ. കഴിഞ്ഞ ദിവസം ഭാരത് രത്‌ന പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനാണ്
തമിഴ്നാട്ടിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. എട്ടുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിനുപിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ ധർമ്മപുരിയിലാണ് സംഭവം. അതിവേഗത്തിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കിൻ്റെ പിന്നിൽ ഇടിച്ചു. ഇടികൊണ്ട ട്രക്ക് നിയന്ത്രണം
ബെംഗളൂരു: 28കാരിയായ അധ്യാപികയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പകയെന്ന് പൊലീസ്. കർണാടകയിലെ മണ്ഡ്യ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹമാണ് ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി. ഗൗഡയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപികയുടെ അയൽവാസിയായ നിതീഷ് എന്ന യുവാവിനെയാണ് വിജയനഗരയിലെ
ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരൻ മരിച്ചു. ഗംഗയിൽ മുക്കിയാൽ ക്യാൻസർ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടർന്നാണ് അഞ്ച് വയസുകാരന് ജീവൻ നഷ്ടമായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്.
ഇംഫാൽ: ബോക്സിങ് റിങ്ങിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ തള്ളി മേരി കോം. ഇന്നലെ രാത്രിയോടെയാണ് ബോക്സിങ് ഇതിഹാസം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മേരി കോം വിശദീകരിക്കുന്നത്. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം 40
കട്ടിംഗ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്ത യുവ ഐപിഎസുകാരനും കല്ലിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലെ കീഴുദ്യോഗസ്ഥർക്കുമെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്, കള്ളിടൈക്കുറിച്ചി പൊലീസ് സ്‌റ്റേഷനിലെ മുൻ ഇൻസ്‌പെക്ടർ രാജകുമാരി, കോൺസ്റ്റബിൾമാരായ രാമലിംഗം, ജോസഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജമീൻ സിങ്കംപട്ടിയിലെ സൂര്യ എന്നയാൾ