ദില്ലി: ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, മറിച്ച് കേന്ദ്രസർക്കാരാണെന്ന് കേരളം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. സംവരണത്തിന് ആർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് സത്യവാങ്മൂലം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ
കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. 4 വിദ്യാർത്ഥികൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അളഗൂരിലെ വർധമാൻ മഹാവീർ എജ്യുക്കേഷണൽ സൊസൈറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കവതഗി ഗ്രാമത്തിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4),
ഡല്‍ഹി: മാലദ്വീപ് പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) ഭരണകക്ഷി എംപിമാർ പ്രതിപക്ഷ എംപിമാരെ പാർലമെൻ്ററി ചേംബറിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ബഹളം തുടങ്ങിയത്. നിരവധി പാർലമെൻ്റ് അംഗങ്ങൾക്ക് പരിക്കേറ്റു. പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു നോമിനേറ്റ് ചെയ്ത 4 മന്ത്രിമാരെ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാര്‍ട്ലിയുടെ
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയായ ബഷീറിൻറെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. പടക്കം നിർമിച്ചിരുന്ന ചെറിയ കെട്ടിടം
ദില്ലി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മഹാഗഡ്ബന്ധൻ ഉപേക്ഷിച്ച് എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു നിതീഷ് കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ബിഹാറിൽ നിർണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രി
മധ്യപ്രദേശ് രേവ ജില്ലയിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട 58 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരുടെ നില ഗുരുതരമാണ്. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പാദ്രി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ്
ദില്ലി: ദില്ലി പൊലീസ് അസി. കമ്മീഷണറുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എസിപി യശ്പാൽ സിംഗിൻ്റെ മക മകൻ ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ചൗഹാൻ. എന്നാൽ സാമ്പത്തിക തർക്കത്തിന്റെ പേരിൽ ചൗഹാനെ സുഹൃത്തുക്കൾ കലാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഒരു കനാലിൽ നിന്ന്
മുസാഫർനഗർ: ഉത്തർപ്രദേശിൽ മൂന്നുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. യുപിയിലെ മുസാഫർനഗറിലെ സത്തേഡി ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്. തനിക്ക് കൂടുതൽ കുട്ടികൾ വേണ്ടെന്ന് പറഞ്ഞാണ് പിതാവ് മൂന്ന് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സത്തേഡി സ്വദേശിയായ ഗുൽഷറിനെ (35 ഭാര്യ സാജിദ നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു.