വാരാണസി കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടന്നു. ആരാധന ജില്ലാ മജിസ്‌ട്രേറ്റിന്റെയും പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് ആരാധന നടന്നത്. പൂജ ആരംഭിക്കാൻ ക്രമീകരണമൊരുക്കാൻ ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകിയിരുന്നു. ക്രമസമാധാനപാലനത്തിന് നടപടി സ്വീകരിച്ചതായി വാരാണസി പൊലീസ്
ഭൂമിയിടപാട് അഴിമതിക്കേസില്‍ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് ഇ ഡി സോറന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു വശത്ത് രാഷ്ട്രീയ നീക്കങ്ങളും മറുവശത്ത് ഇ ഡിയുടെ നാടകീയ നീക്കങ്ങളും ശക്തമായതോടെയാണ് സോറന്‍
രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിർമ്മല
ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണായക ഉത്തരവുമായി കോടതി. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം. വാരാണസി ജില്ലാ കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരാണാസി ജില്ലാ
ദില്ലി: ഗ്രേറ്റർ നോയിഡയിൽ പാർട്ടിക്കിടെ യൂട്യൂബർ തലക്കടിയേറ്റ് മരിച്ചു. മൊഹമ്മദ്പൂർ സ്വദേശി ദീപക് സിംഗാണ് കൊല്ലപെട്ടത്. ഞായറാഴ്ച രാത്രി ഗ്രാമത്തിൽ നടന്ന പാർട്ടിക്കിടെയാണ് കൊലപാതകം. സംഭവത്തിൽ നോയിഡ പൊലീസ് ദീപകിന്റെ സുഹൃത്തുകൾ കൂടിയായ ആറ് പ്രതികൾക്കെതിരെ കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണസംഭവം നടക്കുന്നത്. ഞായറാഴ്ച രാവിലെ 11
ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ? ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ്
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ചർച്ചയാകും നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ
രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജിനി കൂട്ടിച്ചേര്‍ത്തു. എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ
ന്യൂഡല്‍ഹി: പാർലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം നാളെ തുടങ്ങുക. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്. സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിച്ച ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. 1948 ജനുവരി 30 വൈകിട്ട് 5.17. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകൾ ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറി. ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹർലാൽ നെഹ്‌റു