കൊൽക്കത്ത: പശ്ചിമബംഗാളിൽ അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാൽഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടർന്ന് ബംഗാൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു,2 പേര്‍ അറസ്റ്റില്‍
ഡല്‍ഹി: ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പതിനെട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ മാളവ്യനഗറിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത് ജനുവരി 29 ന് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് മദന്‍ഗിറിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി എത്തുമ്പോള്‍ രണ്ടു പേര്‍ ഇരുചക്രവാഹനത്തില്‍ കാത്തുനില്പുണ്ടായിരുന്നു.
ഹൈദരാബാദ്: ജൂനിയർ ആർട്ടിസ്റ്റായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജഗദീഷ് പ്രതാപ് ഭണ്ഡാരിക്ക് ജാമ്യം. പുഷ്പ ചിത്രത്തിലെ നിർണായക വേഷം ചെയ്ത നടനാണ് ജഗദീഷ് പ്രതാപ്. നടൻ പുഷ്പ 2-ന്റെ സെറ്റിൽ തിരിച്ചത്തിയെന്നാണ് റിപ്പോർട്ട്. നവംബർ 29നാണ് യുവതി ആത്മഹത്യ ചെയ്തത്. ജഗദീഷ് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്നാണ് യുവതിയുടെ
ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ താൻ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിക്കുമെന്ന് വിജയ് പുറത്തു വിട്ട കത്തിൽ പറയുന്നു. ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടയുള്ള മാധ്യമങ്ങളും വാർത്ത റിപ്പോർട്ട്
ചെറിയ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ തന്നെ ചെറിയ സംശയത്തിന്റെ പേരില്‍ സന്നലയ്യ എന്ന തന്റെ ഭര്‍ത്താവ് തന്നെ മുറിയില്‍ പൂട്ടിയിട്ടതായി സുമ എന്ന സ്ത്രീ കര്‍ണാടക പൊലീസിനോട് പറഞ്ഞു. സന്നലയ്യയുടെ മൂന്നാം ഭാര്യയാണ് സുമ. മൂന്ന് പൂട്ടുകള്‍ ഇട്ട് പൂട്ടിയ മുറിയിലാണ്
നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര്
തമിഴിന് പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും ആരാധകർ ഏറെ ഉള്ള താരമാണ് തമിഴ് നടൻ സൂര്യ. സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ
ന്യൂ ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഇന്നും ഹാജരാകാൻ സാധ്യതയില്ലെന്ന് വിവരം. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇ ഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നാല് തവണയും കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. കെജ്‌രിവാൾ ഇന്ന് ഹാജരാകില്ലെന്ന് തന്നെയാണ്
മംഗളൂരു: മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. 19കാരി ഹിന മെഹബൂബ്, ഭര്‍ത്താവ് 21കാരന്‍ യാസിന്‍ ആദാം എന്നിവരെയാണ് 24കാരന്‍ തൗഫിഖ് ഷൗക്കത്ത് കൊന്നത്. ബെൽഗാവിലെ കോക്കാട്ട്നൂരിൽ ചൊവാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട തൗഫിഖിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ചയാണ്
ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.