തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു. ദി ന്യൂസ് മിനിറ്റ് ഉൾപ്പെടെയുള്ള ദേശീയ
ഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 4 വരെയാണ് ബന്ദ്. കർഷകർക്ക് പിന്തുണയുമായി കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രതിഷേധവും ഇന്ന് നടക്കും. കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയാണ് ഭാരത് ബന്ദ്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ
കർഷകരുമായുള്ള കേന്ദ്രസർക്കാരിൻ്റെ ചർച്ച പരാജയം. താങ്ങുവിലയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. കർഷകരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. അടുത്ത ചർച്ച ഞായറാഴ്ച വൈകീട്ട് 6 ന് നടക്കും. ഇതിനിടെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ വീണ്ടും കണ്ണീർ വാതക പ്രയോഗം നടത്തി. സർക്കാരും കർഷകരും തമ്മിൽ വളരെ നല്ല ചർച്ചയാണ് നടന്നത് എന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു.
തന്‍റെ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിന് 35 വർഷം കൂടിയെടുക്കുമെന്നും ഷാരൂഖ് ഖാൻ. ദുബായിൽ നടന്ന 2024 വേൾഡ് ഗവൺമെന്‍റ് ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഷാരൂഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു അന്താരാഷ്ട്ര സിനിമയുടെ ഭാഗമാകാത്തതിനെക്കുറിച്ചും തന്‍റെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു. ജെയിംസ് ബോണ്ടായി അഭിനയിക്കാനാണ് ആഗ്രഹം. 2018
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള
ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ 4 കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഫോറൻസിക് സംഘവും ബോംബ് ഡിസ്പോസൽ സ്ക്വാഡിൻ്റെ (ബിഡിഎസ്) സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മരിച്ചവരുടെ
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ 40 കര്‍ഷകര്‍ക്ക് പരിക്കേറ്റു. പ്രശ്‌ന പരിഹാരത്തിന് കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മാര്‍ച്ച് ഇന്നും സംഘര്‍ഷത്തിലേക്ക് നീങ്ങാനാണ് സാധ്യത. അതിര്‍ത്തി കടന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ കര്‍ഷക സംഘടനകള്‍ ഇന്നും
രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ സൂര്യ നമസ്‍കാരം ഇന്നുമുതൽ നിർബന്ധം. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ് . തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായി. വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടങ്ങൾ രാജസ്ഥാൻ കോടതിയെ സമീപിച്ചു. ഫെബ്രുവരി 15ലെ
തെലങ്കാനയിൽ കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ട്രാൻസ്ജൻഡറിനെ നാട്ടുകാർ തല്ലിക്കൊന്നു. നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ നിസാമാബാദിൽ തിങ്കളാഴ്ചയാണ് സംഭവം. ഇരയായ രാജു (50) എന്നയാളാണ്. ഔദ്യോഗിക രേഖകൾ പ്രകാരം ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടയാളാണ്. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് സംഭവം. രോഷാകുലരായ നാട്ടുകാർ പോലീസ്
ഹിമാചൽപ്രദേശിലെ സത്‌ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തമിഴ് സംവിധായകൻ വെട്രി ദുരൈസാമിയുടെ (45) മൃതദേഹം കണ്ടെത്തി. ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച നദിയിൽനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ചെന്നൈ മുൻ മേയർ സൈദൈ ദുരൈസാമിയുടെ മകനാണ് ഇദ്ദേഹം. ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കഷാംഗ് തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാർ