ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. അപകടകാരണം മോശം കാലാവസ്ഥ മൂലമെന്ന് സേന. മൂന്ന് ജവാന്മാർക്ക് ഗുരുതര
ചെന്നൈ: സ്കൂളിൽ കളിക്കുന്നതിനിടെ അഴുക്കുചാലിൽ വീണ് മൂന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും അറസ്റ്റിൽ. സ്‌കൂൾ പ്രിൻസിപ്പൽ എമിൽറ്റ, അധ്യാപികമാരായ ഡോമില മേരി, എയ്ഞ്ചൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലുളള സ്വകാര്യ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം. പഴനിവേൽ ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മിയാണ്
കര്‍ണാടകയിലെ ബെലഗാവിയില്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ബെലഗാവി ജില്ലയിലെ ചിക്കോടിക്ക് സമീപമുള്ള ഉമറാണി ഗ്രാമത്തിലാണ് സംഭവം. മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ശ്രീമന്ത ഇറ്റ്‌നാലെ എന്നയാളെയാണ് ഭാര്യ സാവിത്രി കൊലപ്പെടുത്തിയത്. മദ്യപാനിയായിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യത്തിനും
മുബൈ: ആകാശത്തും ഇൻ്റർനെറ്റ് സേവനം ആരംഭിച്ച് ടാറ്റയുടെ വിമാനകമ്പനിയായ എയർ ഇന്ത്യ. ഇതോടെ രാജ്യത്ത് ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ കണക്ടിവിറ്റി നൽകുന്ന ആദ്യത്തെ വിമാന കമ്പനിയായി മാറുകയാണ് എയർ ഇന്ത്യ. 2025 ജനുവരി ഒന്ന് മുതൽ തിരഞ്ഞെടുത്ത വിമാനങ്ങളിൽ സേവനം ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. വിമാന യാത്രികര്‍ക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ വൈഫൈയുമായി ബന്ധിപ്പിക്കാൻ
ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിന്‍റെ യു.പി.ഐ സേവനങ്ങൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ നാഷണൽ പേയ്‌മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ ഉത്തരവ്. വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധിയാണ് ഇതിലൂടെ ഒഴിവാക്കിയത്. മുമ്പ് വാട്‌സ്ആപ്പ് പേക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ പരിമിതി ഉണ്ടായിരുന്നു. 2020ല്‍ വാട്‌സ്ആപ്പ് പേയില്‍
ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ട് വൈദ്യുത ലൈനിൽ കിടന്നു മയങ്ങി യുവാവിന്റെ സാഹസം. നാട്ടുകാർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ മന്യം ജില്ലയിലെ സിങ്കിപുരത്താണ് സംഭവം. മദ്യപിച്ച് കുഴഞ്ഞുവന്ന യുവാവ് തെരുവിൽ ഉണ്ടായിരുന്നവരോട് തല്ലുകൂടി. എന്നാൽ ആളുകൾ ഇയാളെ തള്ളുകയും ഓടിച്ചുവിടുകയും ചെയ്തതോടെ യുവാവ് നേരെ ട്രാൻസ്ഫോമറിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ആസ്തി പുറത്ത് വിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. 931 കോടിക്ക് മുകളിലാണ് ചന്ദ്രബാബു നായിഡുവിൻ്റെ ആസ്തി. അതേസമയം ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് മുഖ്യമന്ത്രി പിണറായി
ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് ദൗത്യമായ സ്‌പേഡെക്‌സ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ളത്. ആദ്യ മൂന്ന് ഘട്ടങ്ങള്‍
ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിൽ നിന്ന് 12.5 കോടി തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ഗുജറാത്ത് സ്വദേശികളാണ്. നവംബറിലാണ് ക്രെഡ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. ആക്‌സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍
മുംബൈ: മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലെ ഉത്തം കാലേ എന്നയാളാണ് ഭാര്യയെ തീകൊളുത്തിക്കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വലിയൊരു തർക്കത്തിനിടയിൽ ഭാര്യ മൈനയുടെ മേൽ ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുഞ്ഞ് മാത്രം ജനിക്കുന്നതിൽ എപ്പോഴും ഇയാൾ ഭാര്യയെ വഴക്ക് പറയുമായിരുന്നുവെന്നും അങ്ങനെ