Home Archive by category Entertainment (Page 50)
Entertainment India News Kerala News

69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

ന്യൂഡല്‍ഹി: 69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്നു നടക്കും. വൈകുന്നേരം ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്യും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും പുരസ്കാര ചടങ്ങിനുണ്ടാകും. മികച്ച നടൻ അല്ലു അർജുൻ, മികച്ച നടിമാരായ ആലിയ
Entertainment International News Kerala News

മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയ; ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.ആദ്യ സ്റ്റാമ്പ്
Entertainment Kerala News

‘ലിയോ’ ആദ്യ പ്രദർശനം; തമിഴ്നാടിന് മുന്‍പ് കേരളത്തില്‍ എത്തും

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു വിജയ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രമായ ലിയോ പ്രദർശനത്തിനെത്തുക. എന്നാൽ ലിയോ ആദ്യ പ്രദർശനം തമിഴ്നാടിന് മുൻപ് കേരളത്തിൽ ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
Entertainment Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. നേരത്തെ ഇതേ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി തീരുമാനമെടുത്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബ്ദ സന്ദേശങ്ങള്‍ കോടതി
Entertainment Kerala News

പൃഥ്വിരാജിന്റെ പോസ്റ്റർ പങ്കുവെച്ച് സലാർ അണിയറ പ്രവർത്തകർ

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം പുതിയ ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കാൻ പ്രശാന്ത് നീൽ തയ്യാറെടുക്കുകയാണ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സലാറി’ന്റെ അണിയറപ്രവർത്തകർ മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജിന് ജന്മദിനാശംസയറിയിച്ച് ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവെച്ചതാണ് പുതിയ വിശേഷം. വർദ്ധരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വി സലാറിൽ
Entertainment Kerala News

സോളാര്‍ കേസ്: കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: സോളാര്‍ കേസില്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ഇരുഭാഗത്തിനും വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് ഹാജരാകുന്നത്. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയില്‍ പേര് കൂട്ടിച്ചേര്‍ക്കാന്‍ ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്നാണ്
Entertainment Kerala News

2018ന്റെ തിരക്കഥാകൃത്ത് ചികിത്സയിൽ; വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു

2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവമുണ്ടായത്. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയതായിരുന്നു അഖില്‍. എന്നാല്‍ തലസ്ഥാന നഗരിയില്‍ പെയ്ത അതിശക്തമായ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന ഇടം ഒന്നാകെ വെള്ളത്തില്‍ മുങ്ങുകയും
Entertainment India News

ലത രജനികാന്തിനെതിരായ വഞ്ചന കേസ്; വാദം കേൾക്കാൻ സുപ്രീം കോടതി അനുമതി

ചെന്നൈ: രജനികാന്തിന്റെ ജീവിത പങ്കാളി ലത രജനികാന്തിനെതിരായ വഞ്ചന കേസിൽ വാദം കേൾക്കാൻ സുപ്രീം കോടതിയുടെ അനുമതി. ബെംഗളൂരു ഹൈക്കോടതിക്കാണ് അനുമതി. രജനികാന്ത് നായകനായി 2014 ൽ പുറത്തിറങ്ങിയ ‘കൊച്ചടൈയാൻ’ മോഷൻ ക്യാപ്‌ചർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഇതിനായി മീഡിയ വൺ എന്റർടെയ്ൻമെന്റിന്റെ ഉടമസ്ഥൻ മുരളി 6.2 കോടി രൂപ ലോൺ എടുത്തിരുന്നു. ലോണിന് ഗ്യാരന്റി നിന്നത്
Entertainment Kerala News

വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കൊച്ചി: വിമാനത്തില്‍ വെച്ച് യുവനടിയോട് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. നടിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. എയർ ഇന്ത്യ ജീവനക്കാർക്കെതിരെയും നടി മൊഴി നൽകി. വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും. സംഭവത്തിൽ എയർ
Entertainment Kerala News

ബിജെപി പദയാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ഉൾപ്പെടെയുളള ബിജെപി പ്രവർത്തകർ‌ക്കെതിരെ കേസ്. സുരേഷ് ഗോപി ഉള്‍പ്പടെ 500 പേര്‍ക്കെതിരെ ഗതാഗത തടസ്സം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി ആരോപിച്ചു. ഒക്ടോബർ രണ്ടിനായിരുന്നു സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ