Home Archive by category Entertainment (Page 34)
Entertainment Kerala News

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ നടി അരുന്ധതി നായരുടെ നില ഗുരുതരം

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ നടി അരുന്ധതി നായരുടെ നില ഗുരുതരം. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് കോവളം ഭാഗത്തുവെച്ച് നടിയുടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി
Entertainment India News

അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: അമിതാഭ് ബച്ചൻ ആശുപത്രിയില്‍. കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബച്ചനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Entertainment Kerala News

നഗരത്തിന്റെ ദ്വീപുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഒപ്പം മഞ്ഞുമ്മൽ ബോയ്സും

കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും. ഇനി അടുത്തത് ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ടെർമിനലിന്റെ ഉദ്ഘാടനം. അതും ഉടനെ പ്രതീക്ഷിക്കാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നാല് വാട്ടർമെട്രോ ടെർമിനലുകളിൽ നിന്നും നാളെ മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. ഏലൂരിൽ നിന്നുള്ള കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ യാത്രയിൽ
Entertainment Kerala News

കൊച്ചി: മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍

കൊച്ചി: മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. 130 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേസില്‍ കൊല്‍ക്കത്ത സ്വദേശിയായ യാസര്‍ ഇക്ബാലി(51)നെയാണ് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. 130 കോടി വായ്പയായി തരപ്പെടുത്തി നല്‍കാമെന്ന്
Entertainment Kerala News

2018നെ വെട്ടി മഞ്ഞുമ്മൽ ബോയ്സ്; ആഗോളതലത്തിൽ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിലെ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന സിനിമയെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. 2018 നേടിയ 175 കോടി രൂപ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് കേവലം 21 ദിവസം കൊണ്ട് മറികടന്നു. നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ
Entertainment India News

തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്

ചെന്നൈ: തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്. സംഘം ജനറൽ സെക്രട്ടറിയും നടനുമായ വിശാലാണ് സോഷ്യൽ മീഡിയലിലൂടെ ഇക്കാര്യം അറിയിച്ചത്.വിജയിക്ക് നന്ദി അറിയിച്ചുള്ള കുറിപ്പും വിശാൽ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങൾക്ക് നന്ദി എന്നത് രണ്ട് വാക്കുകൾ മാത്രമാണ്. പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തിൽത്തട്ടിയാണ് ചെയ്തത്. പ്രിയപ്പെട്ട
Entertainment Kerala News

‘റിവ്യൂ ബോംബിങ്’ തടയാൻ നിർദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌

റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റിലീസ് ചെയ്ത് 48 മണിക്കൂറിൽ റിവ്യൂ വേണ്ട നിർദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌.വ്ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്തിക്കുന്നതടക്കം 33 പേജുള്ള റിപ്പോർട്ടാണ് അമിക്കസ്ക്യൂറി ശുപാർശ. മലയാളത്തിൽ പുറത്തിറങ്ങുന്ന ചില ചിത്രങ്ങളെ റിവ്യു ബോംബിങ് നടത്തി തകർക്കുകയാണെന്ന
Entertainment India News

നടി സാമന്തയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നു

അമരാവതി: ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂട് രാജ്യത്ത് ഉയരുന്നതിനിടെ തെലുഗു നടി സാമന്ത ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിക്കുന്നതായി വീഡിയോ പ്രചരിക്കുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ സാമന്ത ആന്ധ്രാപ്രദേശിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നു എന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും
Entertainment International News

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ. ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്. മികച്ച സംവിധായകനായി ക്രിസ്റ്റഫർ‌ നോളനെ തെരഞ്ഞെടുത്തപ്പോൾ മികച്ച നടന്റെ ഓസ്കർ പുരസ്കാരം കിലിയൻ‌ മർഫിക്ക് ലഭിച്ചു.
Entertainment International News

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ കൊണ്ട് തന്റെ ന​ഗ്നത മറച്ചാണ് ജോൺ സീന വേദിയിലേക്ക് എത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനി‍ർദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോൺ സീന വേദിയിൽ സംസാരിച്ചു. ധീരമായ പ്രവൃത്തിക്ക് സോഷ്യൽ