Home Archive by category Entertainment (Page 32)
Entertainment Kerala News

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്
Entertainment Kerala News

നടിയെ ആക്രമിച്ച കേസ്; പീഡന ദൃശ്യങ്ങള്‍ പേഴ്സണല്‍ കസ്റ്റഡിയില്‍ വെച്ചു, ജഡ്ജിക്കെതിരെ ഗുരുതര ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ഹൈക്കോടതി ജഡ്ജിനെതിരെ ​ഗുരുതര ആരോപണം. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍
Entertainment Kerala News

നിർമ്മാതാവ്; ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവ്; ഗാന്ധിമതി ബാലൻ അന്തരിച്ചു. ക്ലാസ്സിക്‌ മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ
Entertainment Kerala News

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിൽ, റിപ്പോർട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. ജഡ്ജ് ഹണി എം വർഗീസ് ആണ് മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്.അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2018
Entertainment Kerala News

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. ഇന്ന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്‍റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്. എന്നാൽ ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സർക്കാർ ദൂരദർശനെ
Entertainment Kerala News

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24നാണ് വിവാഹം.

‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപർണ ‘മനോഹരം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മനോഹരത്തിൽ ദീപക് പറമ്പോലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലർവാടി ആർട്ട്‌സ് ക്ലബെന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, കുഞ്ഞിരാമായണം, കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്‌സ് എന്നിങ്ങനെ നിരവധി ചിത്രത്തിൽ അഭിനയിച്ചു.
Entertainment Kerala News

ആടുജീവിതം സിനിമ പകർത്തിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ

ആടുജീവിതം സിനിമ പകർത്തിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തീയറ്ററിൽ പ്രദർശനം നടക്കുന്നതിനിടെ സിനിമ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു എന്നാണ് പരാതി. കസ്റ്റഡിയിലെടുത്തയാളുടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കും. അതേസമയം താൻ സിനിമ പകർത്തിയിട്ടില്ലെന്നും ഫോണിൽ
Entertainment India News Top News

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വസതിയിൽ നടക്കും. 1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും
Entertainment Kerala News

മലയാളികൾ നെഞ്ചേറ്റിയ ചിത്രം ആടുജീവിതം ഇന്നു മുതൽ തിയേറ്ററുകളിൽ

പ്രഖ്യാപനം മുതൽ മലയാളികൾ നെഞ്ചേറ്റിയ ചിത്രം ആടുജീവിതം തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 300 ൽ അധികം തിയേറ്ററുകളിൽ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ
Entertainment India News Kerala News

തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍.

തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു.