സൂര്യ നായകനാകുന്ന ‘കങ്കുവ’ എന്ന ചിത്രത്തിന്റെ നിർമാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. കഴിഞ്ഞ ദിവസം മോഷണ ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചെയ്യാത്ത കുറ്റം ആരോപിച്ച് ജ്ഞാനവേല്‍ നൽകിയ പരാതിയിൽ മനം നൊന്താണ് ജോലിക്കാരി ലക്ഷ്മി
നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്പോൽ. അടുത്തിടെയാണ് തങ്ങൾ
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് കുറ്റങ്ങൾ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അരൂർ സ്വദേശി സിറാജിന്റെ പരാതിയിൽ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ വീണ്ടും ഒരു ഡോൺ കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. എന്നാൽ അത് ഫർഹാൻ അക്തർ ഒരുക്കുന്ന ഡോൺ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഡോൺ 3യിലായിരിക്കില്ല, മറിച്ച് മറ്റൊരു സിനിമയ്ക്കായാണ് ഷാരൂഖ് ഡോണാവുക. മകൾ സുഹാനയ്‌ക്കൊപ്പം ഷാരൂഖ് ഒരു സിനിമ ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലായിരിക്കും
തമിഴ്‌നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിൽ വോട്ട്
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ജോഷിയുടെ പനമ്പള്ളി നഗർ 10 th ക്രോസ് റോഡിലുള്ള B സ്ട്രീറ്റിൽ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടിൽ
ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക. കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന സക്സസ് പാര്‍ട്ടിയിലാണ് പ്രേമലു രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു പാൻ ഇന്ത്യൻ സൂപ്പർ
മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു. തരുണ്‍മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും. ശോഭന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘കുറേ വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും ഒരു മലയാള
ന്യൂഡല്‍ഹി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ മുഖർജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിറ്റ് കോയിൻ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇ ഡി നടപടി. ജുഹുവിലും പുനെയിലുമുള്ള ബംഗ്ലാവും ഓഹരികളും കണ്ടുകെട്ടിയവയിൽ പെടുന്നു. ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെ 87.79 കോടിയുടെ സ്ഥാവര-ജംഗമ വസ്തുക്കൾ