തിരുവനന്തപുരം: സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്കുള്ള വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടാൻ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ. അഡ്വാൻസ് തുക നൽകിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നൽകിയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി. ജൂലൈ 5നാണ്
ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി ജോജു കൊച്ചിയിൽ
സാമ്പത്തിക തട്ടിപ്പ് നടത്തിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ്
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ജയശങ്കറാണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ വനിതാ ഡോക്ടറെ പരിചയപ്പെടുന്നത്. പതുക്കെ ഇയാള്‍ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചു. ഡോക്ടറുമൊത്ത് ഫോട്ടോയെടുത്ത യൂട്യൂബര്‍ ഈ
ബെംഗളൂരു: കൊലക്കേസിൽ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിൽ. ദർശനെ മൈസുരുവിലെ ഫാം ഹൗസിൽ വച്ചും നടിയെ ബെംഗളുരുവിലെ വീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചതിന് രേണുകസ്വാമി എന്നയാളെ ദർശൻ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ബോക്സ് ഓഫീസ് സുൽത്താൻ എന്ന് കൂടി വിളിപ്പേരുള്ള
കന്നഡ സൂപ്പർ താരം ദർശനെ കൊലക്കേസിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് അറിയിച്ചത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ
നടിയും മോഡലുമായ നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് നിഗമനം. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. കുട്ടിയുടെ
ഈനാട് ഗ്രൂപ്പ് എംഡിയും റാമോജി റാവും ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു(87) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു. നാലു ഫിലിംഫെയർ
സുരേഷ് ഗോപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിടുകയാണ് നടി നിമിഷ സജയൻ. നാല് വർഷം മുൻപ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടെ നടി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും നിമിഷയ്ക്കെതിരെ മോശം പരാമർശങ്ങളെത്തുന്നതും. സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ