എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി
നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിക്ക് പിന്തുണയുമായി സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വടകര എം പി ഷാഫി പറമ്പിൽ. ആസിഫ് അലിയെ മലയാളിക്കിഷ്ടമാണ്, അഭിമാനമാണെന്നാണ് ഷാഫി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ആസിഫ്
നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിംഗ് അറസ്റ്റിലായത്. അമനോടൊപ്പം 5 ലഹരി മരുന്ന് വില്‍പ്പനക്കാരും അറസ്റ്റിലായി. ഇവരില്‍ നിന്ന് 35 ലക്ഷം രൂപ വില വരുന്ന 200 ഗ്രാം കൊക്കെയ്ന്‍ പിടികൂടി. ലഹരി മരുന്ന് വിതരണക്കാരില്‍ 2 പേര്‍ നൈജീരിയന്‍ സ്വദേശികളാണ്. 199 ഗ്രാം കൊക്കെയ്‌നാണ് സംഘത്തിന്റെ
തോമസ് മാത്യു ക്രൂക്‌സ്, പ്രായം 20, സ്വദേശം പെൻസിൽവാനിയ. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ നിറയൊഴിച്ച ശേഷമാണ് തോമസ് മാത്യു ക്രൂക്സ് ആഗോള ശ്രദ്ധയിലെത്തിയത്. പെൻസിൽവാനിയയിൽ ബട്‌ലർ എന്ന സ്ഥലത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയാണ് ഡൊണാൾഡ് ട്രംപിന് നേരെ ഇയാൾ നിറയൊഴിച്ചത്. സംഭവ സ്ഥലത്ത് തന്നെ പൊലീസിൻ്റെ വെടിയേറ്റ് ക്രൂക്സ് കൊല്ലപ്പെട്ടു. ഇയാളുടെ
സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 63ഓളം ചിത്രങ്ങളുടെ നിർമ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബനറുകളിൽ ആണ് നിർമ്മാണം ചെയ്തത്. 1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിർമാണ സംരംഭം.
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി സിനിമാ സൂപ്പർ താരം മോഹൻലാൽ. സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള ടീമിന്റെ നായകനുമായിരുന്ന മോഹൻലാൽ ബ്രാൻഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതൽ
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക് മൊഴി നൽകി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനെന്നും നിർമ്മാതാക്കൾ മൊഴി നൽകി. ഇയാളിൽ നിന്ന് വാങ്ങിയ ഏഴ് കോടിയിൽ ആറര കോടിയും തിരികെ
ഗായിക ഉഷ ഉതുപ്പിൻറെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. കൊൽക്കത്തയിലെ നിശാ ക്ലബുകളിൽ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. 1971ലാണ് ഉഷാ ഉതുപ്പുമായി വിവാഹം നടന്നത്.
നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മാനവസേവ പുരസ്കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്. റിപ്പോര്‍ട്ടിനുള്ളില്‍ സ്‌ഫോടനാത്മകമായ വിവരങ്ങളുണ്ടെന്ന് സൂചനയുണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ടെന്ന് വിശദീകരിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്.