താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി നടി സോണിയ മൽഹാർ. തന്റെ അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെ ആ വ്യക്തി ജയസൂര്യ ആണെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ ഉണ്ടായിരുന്നു.പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ ഇനി
താരസംഘടനായ അമ്മയിൽ കൂട്ടരാജി. മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ 17 അംഗങ്ങളും രാജിവച്ചു. ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോട്ടിന് പിന്നാലെ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ഓൺലൈനായി ചേർന്ന യോഗത്തിലാണ് സംഘടനയുടെ
താര സംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി. തുടർനീക്കങ്ങളിൽ നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചന. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ. നേതൃനിരയിലെ തരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി. സംഘടനാ
കൊച്ചി: ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയ നടി മിനു മുനീര്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖറിനെതിരെയുമാണ് പരാതി നല്‍കുക. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയില്‍
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം തെറ്റൊന്ന് തെളിഞ്ഞാൽ തിരിച്ചും നടപടി ഉണ്ടാകണമെന്ന് താരം പ്രതികരിച്ചു. ഇരകളുടെ പേരുകൾ സംരക്ഷിക്കപെടണമെന്നും കമ്മിറ്റി
പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്ന് എഫ്ഐആർ. അനുമതിയില്ലാതെയാണ് രഞ്ജിത്ത് പരാതിക്കാരിയുടെ ശരീരത്തിൽ സ്പർശിച്ചത്. കതൃക്കടവിലെ ഡി ഡി ഫ്ലാറ്റിൽ വച്ചാണ് കേസിനാസ്പദമായ
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ഡബ്ല്യുസിസിക്കൊപ്പം നിന്ന് നടന്മാർക്ക് എതിരെ പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. തമിഴ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അജ്ഞാത ഭീഷണി. സാധാരണയായി വരുന്ന ഒരു കാൾ ആയിരുന്നു അത്… ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിക്കുകയും അതെ എന്ന് പറഞ്ഞപ്പോൾ ഭീഷണിപെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും അവർ പറയുന്നു .
കൊച്ചി: നടി ശ്രീദേവികയ്ക്ക് പിന്നാലെ സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയനും രംഗത്ത്. 1991 ൽ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയൻ പങ്കുവെക്കുന്നത്. ഹോട്ടൽ മുറിയിൽ വച്ച് പലതവണ ശല്യം ചെയ്തു. ഹോട്ടൽമുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എതിർത്തപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടർച്ചയായി
പ്രമുഖ നടന്മാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. നടൻ ബാബുരാജിനെതിരെയും ഷൈൻ ടോം ചാക്കോയ്ക്കുമെതിരെയാണ് ആരോപണം. ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആലുവയിൽ ഉള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയിൽ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.
പീഡനാരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. നടൻ മുകേഷ് ശാരീരികമായി