മലയാള സിനിമ മേഖലയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള. അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസർ മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നും നടി ചാർമ്മിള പറഞ്ഞു. മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ റിസപ്ഷനിസ്റ്റും
ലൈംഗികാരോപണ പരാതിയിൽ എംഎൽഎ എം മുകേഷിന് കുരുക്കു മുറുകുന്നു. കോടതി നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അപേക്ഷയെ എതിർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുമ്പോഴും മുകേഷിനെ സംരക്ഷിക്കുകയാണ് എൽഡിഎഫ്. പരാതിക്കാരിയായ നടിയുടെ രഹസ്യ മൊഴിയടക്കം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ അപേക്ഷയെ എതിർക്കാനുള്ള അന്വേഷണ സംഘത്തിന്റെ
ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. രാധികയെ കണ്ട് വിവരങ്ങൾ ശേഖരിക്കും. മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്. കാരവാനിൽ ദൃശ്യങ്ങൾ പകർത്തുകയും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട്
ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ് എടുത്തു. നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ആർഡിഎക്സ് നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറ മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന
കൊച്ചി: പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നത്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയാന്‍ ഉള്ള
ഇടവേള ബാബുവുമൊത്തുള്ള പഴയ ടിക്ടോക് വിഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നെന്ന് ആരോപിച്ച് നടി ശാലിൻ സോയ രംഗത്ത്. സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ് ഇതെന്നും മറുപടി പറഞ്ഞാൽ അതു വീണ്ടും ട്രോൾ ആകുമെന്നും ശാലിൻ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ
ഹേമ റിപ്പോർട്ടിനെക്കുറിച്ചും റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടൻ മോഹൻലാൽ. താൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ലെന്നും അങ്ങനെ എനിക്ക് അറിയുകയുമില്ലെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ചത് സംഭവിച്ചു പോയിയ പ്രതികളായവരെ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. താനെങ്ങും ഒളിച്ചോടിയിട്ടില്ല. സംഘടന പരാതിപ്പെട്ടവർക്ക്
സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതൽ
കണ്ണൂർ: 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഗായിക കെ എസ് ചിത്ര ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായി. രാജശ്രീ വാര്യർ, ഡോ ആർ എൽ വി രാമകൃഷ്ണൻ എന്നിവർക്കാണ് 15,001 രൂപയുടെ ക്ഷേത്രകല ഫെലോഷിപ്പ് ലഭിച്ചത്. ക്ഷേത്രകലാശ്രീ പുരസ്കാരം 25,001 രൂപയുടേതാണ്. അവാർഡ് ദാനം ഒക്ടോബർ ആറിന് അരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.
കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ പീഡന പരാതിയില്‍ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. സിദ്ദിഖിനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദിഖിന് നോട്ടീസ് നല്‍കും. പ്രത്യേക ഉദ്യോഗസ്ഥന്‍ വഴി കൊച്ചിയിലെത്തിയാകും നോട്ടീസ് നല്‍കുക. കോടതിയില്‍ രേഖപ്പെടുത്തിയ യുവനടിയുടെ രഹസ്യമൊഴി ലഭിച്ചാല്‍ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എസ് പി