ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ പരാതി വ്യാജമാണെന്നും ദുരുദ്ദേശമാണ് അതിനു പിന്നിലെന്നും ബാബുരാജ് ആരോപിച്ചു. സാഹചര്യം മുതലെടുക്കാനാണ് ഇപ്പോഴുള്ള ആരോപണം. വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ബാങ്ക് ഇടപാട് രേഖകളും ബാബുരാജ് ഹാജരാക്കി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് ഭാര്യ ആരതി. രണ്ട് ദിവസം മുമ്പാണ് ജയം രവി താനും ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നു എന്നാണ് ആരതി സോഷ്യല്‍ മീഡിയയില്‍
കൊച്ചി: ലൈംഗീകാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വി കെ പ്രകാശിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്‍റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്‍റെ ആരോപണം. കഥാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി
ഡബ്ല്യുസിസിയുടെ സിനിമ ‘കോഡ് ഓഫ് കണ്ടക്ട്’ പരമ്പരയ്ക്ക് തുടക്കം. സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമെന്നും പഠനങ്ങള്‍ എല്ലാം ഇത് തന്നെ ആവര്‍ത്തിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. പരിഹാരത്തിന്റെ പക്ഷത്ത് നിന്നും പ്രശ്‌നങ്ങളെ അഭിമുഖീക്കരിക്കണമെന്നും സിനിമയിലെ ലൈംഗിക അതിക്രമം, ലഹരി ഉപയോഗം എന്നിവ കര്‍ശനമായി തടയണമെന്നും ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഔദ്യോഗിക
നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ യുവതിയുടെ മൊഴിയെടുത്തു. തീയതി മാറിയത് ഉറക്കപ്പിച്ചിൽ ആയിരുന്നത് കൊണ്ട്. അതിക്രമം നടന്നത് ഡിസംമ്പർ 14,15 തീയതികളിലാണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിൽ ആയത് കൊണ്ടാണ്. ശരിയായ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി പറഞ്ഞു. പൊലീസ് വിളിപ്പിച്ചത് വരുമാനമാർഗം തിരക്കാനാണ്. പൊലീസ് സത്യം
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിവരം പങ്കുച്ചത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. രാഷ്ട്രീയ പ്രവേശനം
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂക്ക. ഒരുഅഭിനേതാവിന്റെ ഏറ്റവും വിലയ ഉപകരണം സ്വന്തം ശരീരം തന്നെയാണ്. ശരീരത്തിന്റെ ചെറുചലനങ്ങള്‍ക്ക് പോലും അഭിനയത്തില്‍ നിര്‍ണായ സ്ഥാനമാണുള്ളത്. മുഖഭാവങ്ങള്‍ക്കപ്പുറം അവകൂടി
മലയാള സിനിമാ മേഖലയിൽ മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്നും നടിയും മുൻ എംപിയുമായ സുമലത
ബെംഗളൂരു: മലയാള സിനിമാ മേഖലയിൽ നിന്ന് നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങൾ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുൻ എംപിയുമായ സുമലത. മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര,
മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. തെറ്റ് ചെയ്തവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കൊടുക്കണം. അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും അതിനെപ്പറ്റി അന്വേഷണം നടക്കുകയാണല്ലോയെന്നും അവർ പറഞ്ഞു. എല്ലാം പുറത്തു വരട്ടെയെന്നും ഹണി റോസ് കൂട്ടിച്ചർത്തു. അതേസമയം ബലാത്സംഗ കേസിൽ ഡിജിപിക്ക് വിശദമായ പരാതി നൽകി നടൻ നിവിൻ പോളി.
ലൈംഗീക ആരോപണം, പാസ്പോർട്ട് കൈമാറി നിവിൻ പോളി. അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്‌പോർട്ടിന്റെ കോപ്പി കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ വിദേശത്ത് അല്ലായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ കൈമാറി. ഇതേദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നൽകി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിൽ ആയിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. പീഡനം