Home 2025 (Page 43)
India News

മഹാകുംഭമേള, ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മഹാകുംഭമേള, ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപുരോഹിതരും ഒപ്പം പങ്കെടുത്തു.യോഗിക്കൊപ്പം ഉത്തർപ്രദേശ് മന്ത്രിമാരും സ്നാനം നടത്തി. മന്ത്രിസഭാ യോ​ഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രയാ​ഗ്‌രാജിലെത്തിയത്. അറെയിൽ വിഐപി ഘട്ടിൽ നിന്ന്
Kerala News

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്.

ർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ സ്ഥലങ്ങൾ
Kerala News

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണത്തിൽ രാസപരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണത്തിൽ രാസപരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി. ഫലം എത്രയും പെട്ടന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കോടതിക്ക് പ്രയോരിറ്റി ലെറ്റർ നൽകിയിട്ടുണ്ട്. ഇത് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കൈമാറി നടപടികൾ വേഗത്തിൽ ആക്കുമെന്ന് പൊലീസ്
Kerala News

ബ്രൂവറി വിവാദം ആളിക്കത്തിക്കാന്‍ പ്രതിപക്ഷ തീരുമാനം. ഇന്ന് നിയമസഭയില്‍ വിഷയം ഉന്നയിച്ചേക്കും

തിരുവനന്തപുരം: ബ്രൂവറി വിവാദം ആളിക്കത്തിക്കാന്‍ പ്രതിപക്ഷ തീരുമാനം. ഇന്ന് നിയമസഭയില്‍ വിഷയം ഉന്നയിച്ചേക്കും. ബ്രൂവറി അനുവദിച്ചതിലെ അഴിമതിയും ജലചൂഷണവും ഉയര്‍ത്തിയാണ് പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നത്. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
International News

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളിലുടക്കി ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളിലുടക്കി ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ ഓഹരി വിപണി ഏഴ് മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 7.48 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ചാഞ്ചാട്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരി വിപണിക്ക് കൂനിൻമേൽ കുരു പോലെയായി
International News

സൂപ്പര്‍ ഗ്ലൂ കൊണ്ട് വായ മൂടിക്കെട്ടി ; പ്രാങ്ക് ചെയ്യാന്‍ വിചാരിച്ച യുവാവിന് ഒന്നൊന്നര പണി തന്നെ കിട്ടി

സോഷ്യല്‍ മീഡിയയില്‍ പ്രാങ്ക് വിഡിയോകളെക്കാള്‍ വൈറലാകാറുള്ളത് പൊളിഞ്ഞ പ്രാങ്കുകളെക്കുറിച്ചുള്ള വിഡിയോകളാണ്. ഇത്തരത്തില്‍ ലോകമെങ്ങും വൈറലാകുകയാണ് ഒരു അതീവ ദാരുണമായ ഒരു പാളിയ പ്രാങ്ക് വിഡിയോ. സൂപ്പര്‍ ഗ്ലൂ കൊണ്ട് വായ മൂടിക്കെട്ടി തുറക്കാന്‍ പറ്റില്ലെന്ന പോലെ പ്രാങ്ക് ചെയ്യാന്‍ വിചാരിച്ച യുവാവിന്
Kerala News

അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

പാലക്കാട് തൃത്താലയിൽ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്. പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. തൃത്താല
Kerala News

വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

കൽപ്പറ്റ: വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അൻഷിഫ് (22), മലപ്പുറം കാളികാവ് സ്വദേശി റിഷാൽ ബാബു എം (22) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് റേഞ്ച് സംഘവും ബാവലി എക്സൈസ്
Kerala News

പൊലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ കാപ്പ പ്രതിയടക്കം മൂന്ന് പേരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: പൊലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ കാപ്പ പ്രതിയടക്കം മൂന്ന് പേരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് സ്വദേശി അക്ഷയ് (24), ഒരുമനയൂര്‍ സ്വദേശി നിതുല്‍ (25), വടക്കേകാട് കല്ലൂര്‍ പ്രദീപ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Kerala News Top News

പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ