കേപ്പ് റേ: നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്ന് വിലയിരുത്തുന്ന കപ്പൽ അവശിഷ്ടം തീരത്തേക്ക് ഒഴുകിയെത്തി. അമ്പരപ്പിൽ ഒരു പ്രദേശം, അന്വേഷണണങ്ങൾ പുരോഗമിക്കുന്നു. കാനഡയിലെ ന്യൂ ഫൗണ്ട് ലാൻഡിലെ കേപ്പ് റേ തീരത്താണ് ഏറെപഴക്കമുള്ള കപ്പൽ ഛേദം അടിഞ്ഞത്. കണ്ടാൽ പ്രേതക്കപ്പൽ പോലുള്ള കപ്പല് കാണാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. അടുത്തിടെ മേഖലയിലെത്തിയ ഫിയോണ കൊടുംകാറ്റിൽ കപ്പൽ തീരത്തേക്ക് ഒഴുകിയെത്തിയെന്നാണ് സംശയിക്കപ്പെടുന്നത്. വലിയ കറുത്ത നിഴൽ പോലെ കാണപ്പെട്ട നിർമ്മിതി കാറ്റിൽ തീരത്തേക്ക് എത്തിയതോടെയാണ് കപ്പലാണെന്ന് വ്യക്തമായത്.
80 അടി നീളമുള്ള കപ്പലിന്റെ അവശിഷ്ട പ്രാദേശികനായ വേട്ടക്കാരനാ ഗോർഡൻ ബ്ലാക്ക്മോർ ആണ് ആദ്യം കണ്ടെത്തിയത്. ജനുവരി 20പതോടെയാണ് കപ്പൽ അവശിഷ്ടം ഇവിടേക്ക് എത്താന്‍ തുടങ്ങിയ്ത. 19ാം നൂറ്റാണ്ടിലേതാണ് കപ്പലെന്നാണ് സംശയിക്കപ്പെടുന്നത്. നിർമ്മാണ രീതികളെ വിലയിരുത്തിയാണ് ഇത്. ഇരട്ട പായ്മരക്കപ്പെലെന്ന് നിരീക്ഷിക്കുന്ന ഈ കപ്പലിന്റെ ഉറവിടത്തേക്കുറിച്ച് ഇനിയും സൂചനകളൊന്നും ലഭ്യമായിട്ടില്ല. 350 ഓളം ആളുകൾ താമസിക്കുന്ന തീരത്തേക്കാണ് കപ്പലെത്തിയത്. കപ്പൽ നിർമ്മിച്ചിരിക്കുന്ന മരത്തടി എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് മേഖലയിലെ കപ്പൽഛേദ ഗവേഷകർ. ഓക്ക് മരം കൊണ്ടോ ബീച്ച് മരം കൊണ്ടോ നിർമ്മിതമായതാണ് കപ്പലെങ്കിൽ ഇത് യൂറോപ്പിൽ നിർമ്മിക്കപ്പെട്ട കപ്പലാകുമെന്നാണ് വിലയിരുത്തൽ.
കേപ്പ് റേയുടെ ഡാറ്റാ ബേസിൽ ഇത്തരത്തിലുള്ള ഒരു നഷ്ടമായ കപ്പലിനേക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടം കപ്പൽ ഛേദത്തിന്റെ സംരക്ഷണത്തിനായി ഒരു പ്രത്യേക സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പെട്ടനുണ്ടായ മാധ്യമ ശ്രദ്ധയും മറ്റും ആളുകൾ കപ്പലിന്റെ ഭാഗങ്ങൾ അടിച്ച് മാറ്റാനായി കാരണമായെന്നാണ് ഗവേഷകർ പ്രതികരിക്കുന്നത്. കടലിൽ നിന്നുള്ള ഐസ് കപ്പലിന്റെ തകർന്ന ഭാഗങ്ങളിലുള്ളതിനാൽ ചെറിയ കാറ്റുകളിൽ പോലും കപ്പൽഛേദം തിരികെ കടലാഴങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയും ഗവേഷകർ മറച്ചുവയ്ക്കുന്നില്ല. ഇത് ആദ്യമായല്ല ഇത്തരത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പൽ ഇവിടെ അടിയുന്നത്. 2023 മാർച്ചിൽ 1883 ൽ നിർമ്മിതമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ബോസ്റ്റണിലേക്ക് പുറപ്പെട്ട കപ്പലായിരുന്നു 140 വർഷങ്ങൾക്ക് മുൻപ് തകർന്നത്.