ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും ഇഡി ഇന്ന് വിണ്ടും ചോദ്യം ചെയ്യും. രാവിലെ 9.30 ന് ഇരുവരോടും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതികളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വളരെ വിശദമായി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസി വഴി സമാഹരിച്ച പണം പ്രതികൾ വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്. അതേസമയം, കേസിൽ ഇന്ന് കൂടുതൽ പേരെ ഇഡി ചോദ്യം ചെയ്യും. വിജേഷ് പിള്ളയോട് ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യൽ.